UPDATES

ഓഫ് ബീറ്റ്

വാടക ഗര്‍ഭപാത്രം വച്ച് കുട്ടികളെ ഉല്‍പ്പാദിപ്പിക്കല്‍ ഹോബിയാക്കിയ ജപ്പാന്‍കാരനോട് തായ്‌ലന്റ് കോടതി ചെയ്തത്

തായ്‌ലന്റ് നിയമ പ്രകാരം വിദേശികള്‍ക്ക് ഇത്തരത്തില്‍ വാടക ഗര്‍ഭപാത്രങ്ങള്‍ വഴി കുട്ടികളെ നേടാനാവില്ല. ഇതേ തുടര്‍ന്ന് കേസാവുകയും കോടതിയിലെത്തുകയുമായിരുന്നു.

മരിക്കും വരെ കുട്ടികളെ ഉണ്ടാക്കിക്കൊണ്ടിരിക്കണം എന്നാണ് ജപ്പാന്‍കാരനായ മിത്സുതോകി ഷിഗേതയുടെ ആഗ്രഹം. വര്‍ഷത്തില്‍ 10 മുതല്‍ 15 വരെ കുട്ടികള്‍. ഏതായാലും കുട്ടികളെ ഉണ്ടാക്കല്‍ ഹോബിയാക്കിയ ഈ ജപ്പാന്‍കാരന്, വാടക ഗര്‍ഭപാത്രങ്ങള്‍ വഴി ജനിച്ച 13 നവജാത ശിശുക്കളുടെ കസ്റ്റഡി അനുവദിച്ചിരിക്കുകയാണ് തായ്‌ലന്റിലെ കോടതി. ബാങ്കോക്കിലെ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ഒമ്പത് കുട്ടികളേയും അവരുടെ ഒമ്പത് ആ്‌യമാരേയും കണ്ടെത്തിയിരുന്നു.

തായ്‌ലന്റ് നിയമ പ്രകാരം വിദേശികള്‍ക്ക് ഇത്തരത്തില്‍ വാടക ഗര്‍ഭപാത്രങ്ങള്‍ വഴി കുട്ടികളെ നേടാനാവില്ല. ഇതേ തുടര്‍ന്ന് കേസാവുകയും കോടതിയിലെത്തുകയുമായിരുന്നു. എന്നാല്‍ കുട്ടികളെ പ്രസവിച്ച സ്ത്രീകള്‍ ഇവരുടെ കസ്റ്റഡി അവകാശം തനിക്ക് വിട്ടുതന്നതിന്റെ രേഖകളുണ്ടെന്നും തായ്‌ലന്റില്‍ പുതിയ സരഗസി നിയമം വരുന്നതിന് മുമ്പാണ് താന്‍ ഇത്തരത്തില്‍ കുട്ടികളെ നേടിയതെന്നും ഷിഗേതി വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കുട്ടികളുടെ കസ്റ്റഡി കോടതി വിട്ടുകൊടുത്തത്. ഷിഗേത തന്നെയാണ് കുട്ടികളുടെ പിതാവ് എന്ന് ഡിഎന്‍എ പരിശോധന ഫലം വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കോടികളുടെ വരുമാനമുള്ള ബിസിനസുകാരനായ ഷിഗേതയ്ക്ക് കുട്ടികളുടെ സംരക്ഷണ ചിലവ് പ്രശ്‌നമല്ലെന്നും കോടതി പറഞ്ഞു. 13 കുട്ടികള്‍ക്ക് വേണ്ടി സിംഗപ്പൂരില്‍ ഷിഗേത ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതേസമയം ഷിഗേതയ്ക്ക് സരഗസി ലോബിയുമായി ക്രിമിനല്‍ ബന്ധമുണ്ടെന്നുള്ള ആരോപണം കോടതി പരിഗണിച്ചില്ല.

ജാപ്പനീസ് മാഗസിനുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ബിസിനസ് ടൈക്കൂണ്‍ യാസുമിത്സു ഷിഗേതയുടെ മകന്‍ എന്ന നിലയിലാണ് മിത്സുതോകി ഷിഗേതയെ പരിഗണിക്കുന്നത്. ഹികാരി സുഷിന്‍ ന്നെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്പനി സിഇഒയാണ് ഷിഗേതയുടെ പിതാവ്. 2014ല്‍ തനിക്ക് വേണ്ടി കുട്ടിയെ പ്രസവിക്കാന്‍ ഓണ്‍ലൈന്‍ വഴി റിക്രൂട്ട് ചെയ്ത സ്ത്രീക്ക് ഷിഗേത പ്രതിഫലമായി നല്‍കിയത് 10,000 ഡോളറാണ്. തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പിന്തുണ കിട്ടുന്നതിനായി ഒരു വലിയ കൂട്ടം ആളുകളെ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് തമാശയായി ഷിഗേത പറയുന്നത്. വിദേശത്തുള്ള ബിസിനസുകള്‍ നോക്കാന്‍ ആളെ വേണമെന്നും പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍