UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടികളെ ലഭിച്ച അവസാന വിഭാര്യരിലൊരാളാവും കരണ്‍ ജോഹര്‍

2016-ലെ വാടകഗര്‍ഭപാത്ര (നിയന്ത്രണ) ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരം കാത്തിരിക്കുകയാണ്

വാടക ഗര്‍ഭപാത്രത്തിലൂടെ ബോളീവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് ഇരട്ട കുട്ടികള്‍ പിറന്നതില്‍ ഗ്ലാമര്‍ ലോകം ഹര്‍ഷന്മാദത്തിലാണെങ്കിലും പ്രതിഫലം നല്‍കി വാടക ഗര്‍ഭപാത്രത്തിലൂടെ പിതാവാകുന്ന വിഭാര്യരായ ഇന്ത്യക്കാരില്‍ അവസാനത്തെ ആളുകളില്‍ ഒരാളായിരിക്കും അദ്ദേഹം എന്നതാണ് യാഥാര്‍ത്ഥ്യം.

2016-ലെ വാടകഗര്‍ഭപാത്ര (നിയന്ത്രണ) ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരം കാത്തിരിക്കെ, തങ്ങളുടെ കക്ഷികളായി വിഭാര്യരോ അല്ലെങ്കില്‍ സ്വവര്‍ഗാനുരാഗികളോ ആയ വ്യക്തികളെ സ്വീകരിക്കുന്നത് ഇന്ത്യയിലുള്ള മിക്കവാറും ക്ലിനിക്കുകള്‍ നിറുത്തിയിരിക്കുകയാണ്.
വാണീജ്യ അടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടയ്ക്ക് നല്‍കുന്നത് നിരോധിക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു എന്ന് മാത്രമല്ല, സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍, വിവാഹിതരാവാതെ ഒന്നിച്ച് ജീവിക്കുന്നവര്‍, ഒറ്റയ്ക്ക് ജീവിക്കുന്ന വ്യക്തികള്‍ എന്നീ വിഭാഗങ്ങളെ വാടകയ്ക്ക് എടുത്ത ഗര്‍ഭപാത്രത്തിലൂടെ കുട്ടികള്‍ ഉണ്ടാവുന്നത് തടയുകയും ചെയ്യുന്നു. കരട് നിയമപ്രകാരം, വിവാഹിതരായി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാത്ത ദമ്പതികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ തെളിയിക്കപ്പെട്ടവരുമായ ഇന്ത്യക്കാര്‍ക്ക് മാത്രമേ വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടികളുണ്ടാവാന്‍ അനുമതി നല്‍കുന്നുള്ളു.

‘ഇത് ഞങ്ങളെയെല്ലാം കീഴടക്കിക്കളഞ്ഞു. ബില്ല് പാസാവുന്നതോടെ അത് (വ്യക്തികള്‍ക്ക് വാടക ഗര്‍ഭപാത്രത്തിന്റെ സേവനം ലഭിക്കുന്നത്) ഇനി നമുക്ക് ചെയ്യാനാവില്ല,’ എന്ന് കരണിന്റെ ഇരട്ട കുട്ടികളായ റൂഷിയ്ക്കും റാഷിനും ജന്മം നല്‍കുന്നതിന് സഹായിച്ച ഐവിഎഫ് വിദഗ്ധന്‍ ഡോ. ജതില്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മറ്റ് കക്ഷികളെ പോലെ തന്നെ, തീരുമാനം എടുക്കാന്‍ കരണിനും ഒരു കൗണ്‍സിലിംഗ് മാത്രമേ വേണ്ടിവന്നുള്ളുവെന്നും ഷാ പറയുന്നു.
എന്നാല്‍, ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്ത തീയതി സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍, ഷാറൂഖ് ഖാന്റെ പുത്രന്‍ അബ്രാമിന്റെ ജനനത്തിനും സഹായിച്ച ഷാ തയ്യാറായില്ല. എന്നാല്‍ ബില്ല് ക്യാബിനറ്റ് അംഗീകരിച്ച ഓഗസ്റ്റ് 24ന് തൊട്ടുമുമ്പ്, ജൂണിലോ ജൂലൈയിലോ ആവാം അത് സംഭവിച്ചതെന്നാണ് ഏകദേശ കണക്കുകള്‍ വ്യക്തമാക്കുന്നത്. പക്ഷെ, ബില്ല് അപ്പോള്‍ തന്നെ മാധ്യമ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു.

നിര്‍ദ്ദിഷ്ട ബില്ലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെ വാടക ഗര്‍ഭപാത്രങ്ങളുടെ എണ്ണത്തില്‍ നാടകീയമായ വര്‍ദ്ധന ഉണ്ടായി. 2016ലെ ഗര്‍ഭപാത്ര വാടക (നിയന്ത്രണ) ബില്ല് ഓഗസ്റ്റില്‍ ക്യാബിനറ്റ് അംഗീകരിക്കുകയും ഡിസംബറില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്തതിന് ശേഷം കൊല്‍ക്കത്തയില്‍ മാത്രം 50 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി എന്ന് ഒരു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും തുടര്‍ച്ചയായി ഐവിഎഫ് പരീക്ഷണം പരാജയപ്പെട്ടവരുമായ സ്ത്രീകളാണ്, വാടക ഗര്‍ഭപാത്രം നിയമവിരുദ്ധമാകുന്നതിന് മുമ്പ് കുട്ടികളെ നേടുന്നതിനായി ആശുപത്രികളിലേക്ക് എത്തുന്നവരില്‍ അധികവും.

‘സൗകര്യങ്ങള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ സാമൂഹിക വാടകഗര്‍ഭപാത്ര സ്വീകരണത്തെയോ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. ഗര്‍ഭിണിയാകാന്‍ തീരെ സമയമില്ലാത്തതിനാല്‍ തന്നെ വീട്ടുജോലിയില്‍ സഹായിക്കുന്ന സ്ത്രീക്ക് ഒരു ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കാന്‍ വന്ന പ്രശസ്തയായ ഒരു സ്ത്രീയെ ഞാന്‍ മടക്കി അയച്ചിട്ടുണ്ട്. പക്ഷെ, ഞാന്‍ അംഗീകരിക്കാതിരുന്നതിനാല്‍ അവര്‍ മറ്റൊരു ആശുപത്രിയെ സമീപിക്കുകയും അവര്‍ക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു,’ എന്ന് കൊല്‍ക്കത്തിയില്‍ നിന്നുള്ള ഡോ. ഗൗതം ഘസ്റ്റഗീര്‍ പത്രത്തോട് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍