UPDATES

എഡിറ്റര്‍

വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ഒരമ്മയ്ക്ക് പറയാനുള്ളത്

Avatar

”വാടക ഗര്‍ഭത്തിലൂടെ കുട്ടിയുണ്ടാകുന്നത് ആവശ്യമെന്നതിലുപരി ഫാഷനും ഹോബിയുമൊക്കെയാണ്.” വാടകഗര്‍ഭധാരണ ബില്ലിനെ കുറിച്ച് വിശദീകരിക്കവെ സുഷമ സ്വരാജ് പറഞ്ഞതാണീ വാക്കുകള്‍. ഫാഷനോ ഹോബിക്കോ അപ്പുറത്ത് അവസാന വഴിയായി കാണുന്നവരും പുതിയ നിയമത്തിനിടയിലുണ്ടെന്നുള്ളത് മറ്റൊരു യാഥാര്‍ഥ്യം. ചൂഷണം, പണത്തിനു മാത്രമായുള്ള ഗര്‍ഭധാരണം, വേശ്യാവൃത്തി എന്നൊക്കെ എഴുതി മാറ്റി വെക്കുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെടുന്ന മറ്റു ചിലതു കൂടിയുണ്ട്.

ഇന്ത്യയില്‍ വാടകഗര്‍ഭധാരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ള ബില്‍ പാസായത് കഴിഞ്ഞ ദിവസമാണ്. പണം വാങ്ങിയുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചു. ദമ്പതികള്‍ 5 വര്‍ഷം കാത്തിരുന്നാല്‍ മാത്രം അനുമതി. അംഗീകാരമില്ലാത്ത വാടക ഗര്‍ഭ ധാരണ ക്ലിനിക്കുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമലംഘനത്തിന് 10 വര്‍ഷം തടവുശിക്ഷ എന്നിങ്ങനെയാണ് വാടകഗര്‍ഭധാരണം സംബന്ധിച്ച നിയമങ്ങളില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍.

‘തിരക്കുള്ള മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ മാറ്റി വെച്ച ജീവിതത്തില്‍ വിവാഹവും കുട്ടിയുമൊക്കെ ഏറെ വൈകിയിരുന്നു. കുട്ടികളുണ്ടാകില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അമ്മയാകാനുള്ള ആഗ്രഹം കുഴിച്ചുമൂടേണ്ടി വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വാടകഗര്‍ഭധാരണമെന്ന ആശയത്തിലേക്ക് എത്തിയത് അവസാന വഴിയായിട്ടായിരുന്നു. സ്വന്തം കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്ത തനിക്ക് വേദനിച്ച് പ്രസവിച്ച അമ്മമാരോട് അസൂയയാണെന്ന് രൂപാലി പറയുന്നു. വേദന സഹിക്കാന്‍ കഴിയാഞ്ഞിട്ടോ, ശരീര ഭാരം കൂടുമെന്നോ സൗന്ദര്യം പോകുമൊന്നോ ഭയന്നിട്ടല്ല.അതായിരുന്നു അവസാന മാര്‍ഗം.’ 

വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ഒരമ്മയും മാധ്യമ പ്രവര്‍ത്തകയുമായ രൂപാലി തിവാരി എഴുതുന്നു, 

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/USp7vl

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍