UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രപതിയാകുമോ? സുഷമ സ്വരാജിന്റെ മറുപടി ഇതാണ്

സുഷമ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നു നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പ്രതിപക്ഷ സ്വീകാര്യത, ബിജെപിക്കും ആര്‍എസ്എസിനും താത്പര്യമുള്ള വ്യക്തിത്വം എന്നീഘടകങ്ങള്‍ സുഷമയെ രാഷ്ട്രപതിഭവനിലെത്തിക്കുമെന്ന തരത്തില്‍ മാധ്യമവാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളോട് സുഷമയുടെ പ്രതികരണം എന്താണ്? എല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രം; ഇതായിരുന്നു സുഷമയുടെ മറുപടി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുമോ എന്ന ചോദിച്ചവരോട് അവര്‍ ഒന്നുകൂടി പറഞ്ഞു; ഞാന്‍ വിദേശകാര്യമന്ത്രിയാണ്. നിങ്ങള്‍ വിദേശകാര്യസംബന്ധമായ എന്തെങ്കിലും എന്നോട് ചോദിക്കു.

ജൂലൈ 17 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. 20 ന് ഫലം പുറത്തുവരും. ഈ മാസം 28ന് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഇതുവരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാരാണെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. സമവായത്തിലൂടെ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍