UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളികളെ നാട്ടിലെത്തിക്കാന്‍ ആരു പണം നല്‍കി ; കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കം

അഴിമുഖം പ്രതിനിധി

സംഘര്‍ഷ മേഖലകളില്‍ നിന്നും 29 മലയാളികളെ രക്ഷപ്പെടുത്തിയതിനു പണം നല്‍കി എന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിനെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്തെത്തി. ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേരെ സുരക്ഷിതരായി നാട്ടിലെത്തിച്ചതിന് ആരാണ് പ്രതിഫലം നല്‍കിയത് എന്നതിന് ഉത്തരം പറയണമെന്നാണ് സുഷമ സ്വരാജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. വിവാദം തുടങ്ങി വച്ചത് താങ്കള്‍ ആണെന്നും പണം നല്‍കിയത് ഞാനല്ല നമ്മുടെ പൌരന്മാര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നും വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു.

എന്നാല്‍ തങ്ങളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായിച്ചില്ലെന്നാണ് ലിബിയയില്‍ നിന്നുമെത്തിയ മലയാളികളുടെ പ്രതികരണം. സ്വന്തം പണം മുടക്കി ടിക്കറ്റ് എടുത്താണ് മടങ്ങിയെത്തിയത്. നാല് ടിക്കറ്റിനായി 9 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വന്നു എന്നും . എംബസിയുടെ ഭാഗത്തു നിന്നും കാര്യമായ സഹായങ്ങള്‍ ലഭിച്ചില്ല എന്നും അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ നാട്ടില്‍ നിന്നും കണ്ട് ബന്ധുക്കള്‍ പരാതി അറിയിച്ചതിനെത്തുടര്‍ന്ന് . വിളിച്ച് കാര്യങ്ങള്‍ തിരക്കിയതല്ലാതെ വേറൊരു സഹായവും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍