UPDATES

കല്‍ക്കരി കേസ് പ്രതിക്കുവേണ്ടി കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സുഷമ സ്വരാജ്

അഴിമുഖം പ്രതിനിധി

വിവാദ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയെ സഹായിച്ചുവെന്ന ആരോപണം നേരിടുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു കൊണ്ട് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഇറങ്ങിയ കോണ്‍ഗ്രസിനെതിരെ സുഷമ സ്വരാജിന്റെ ട്വീറ്റ്. കല്‍ക്കരി കുംഭകോണ കേസിലെ പ്രതിക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചുവെന്ന് സുഷമ ട്വീറ്റ് ചെയ്തു. ഈ നേതാവിന്റെ പേര് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെന്ന് സുഷമ ട്വീറ്റ് ചെയ്തു. കല്‍ക്കരി കുംഭകോണ കേസിലെ പ്രതിയായ സന്തോഷ് ബാഗ്രോഡിയക്കുവേണ്ടിയാണ് കോണ്‍ഗ്രസ് നേതാവ് സമര്‍ദ്ദം ചെലുത്തിയത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ 2008-2009 കാലയളവില്‍ കല്‍ക്കരി സഹമന്ത്രിയായിരുന്നു സന്തോഷ് ബാഗ്രോഡിയ. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ കമ്പനിയ്ക്ക് കല്‍ക്കരി പാടം അനുവദിച്ചതുമായ കേസില്‍ കുറ്റാരോപിതനാണ് ഇയാള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍