UPDATES

വൃക്ക തകരാറിലായതിനെ തുടര്‍ന്ന് സുഷമാ സ്വരാജ് ഡയാലിസിസിന് വിധേയയായി

അഴിമുഖം പ്രതിനിധി

വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് ഡയാലിസിസിന് വിധേയയായി വിവരം സുഷമാ സ്വരാജ് തന്നെ ട്വറ്ററിലൂടെ അറിയുകയായിരുന്നു. എംയിസിലാണ് സുഷമാ സ്വരാജിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവംബര്‍ ഏഴിനാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി ഏട്ടരയോടെയാണ് സുഷമയുടെ ട്വീറ്റ് വന്നത്. ‘വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഞാന്‍ എയിംസിലാണ്. ഇപ്പോള്‍ ഡയാലിസിസ് നടന്നുകൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പരിശോധനകള്‍ നടക്കുന്നുണ്ട്. ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിക്കട്ടെ’- എന്നായിരുന്നു സുഷമയുടെ ട്വീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍