UPDATES

ആന്ധ്രാപ്രദേശിലും മനുഷ്യബലി: അഞ്ചു വയസുകാരന്‍ കൊല്ലപ്പെട്ടു

Avatar

അഴിമുഖം പ്രതിനിധി

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ അഞ്ചു വയസുകാരന്‍ കൊലപ്പെട്ടു. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായുള്ള മനുഷ്യബലിയാണിതെന്ന് സംശയിക്കുന്നു. അഞ്ചു വയസുകാരനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന തിരുമല റാവുവിനെ പ്രദേശവാസികള്‍ മര്‍ദ്ദിക്കുകയും തീ കൊളുത്തുകയും ചെയ്തുവെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം ലക്ഷ്മണ്‍ പറഞ്ഞു. അംഗനവാടിയില്‍ അഞ്ചുവയസുകാരനെ റാവു സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയും മന്ത്രവാദം നടത്തുകയും ആയിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. കുട്ടിയെ തലവെട്ടിമാറ്റിയശേഷം രക്തം ശേഖരിച്ച് വീട്ടിലെമ്പാടും രക്തം ഇയാള്‍ തളിച്ചു. കുട്ടിയെ അന്വേഷിച്ച് അമ്മ അംഗനവാടിയിലെത്തിയപ്പോള്‍ റാവു കൂട്ടിക്കൊണ്ടുപോയി എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അവര്‍ നാട്ടുകാരേയും കൂട്ടി റാവുവിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രോഷാകുലരായ നാട്ടുകാര്‍ റാവുവിനെ പിടികൂടി മര്‍ദ്ദിക്കുകയും കെട്ടിയിട്ടശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് റാവുവിനെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍