UPDATES

കല്‍ബുര്‍ഗി വധം; കുറ്റവാളികള്‍ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പുറത്തുവിട്ടു

ഹൈന്ദവ ഭീകരരുടെ വെടിയേറ്റു മരിച്ചു എന്ന് സംശയിക്കപ്പെടുന്ന യുക്തിവാദിയും ഇടതുചിന്തകനുമായ പ്രൊഫസര്‍ എംഎം കാല്‍ബുര്‍ഗിയുടെ ഘാതകരെന്ന് വിശ്വസിക്കുന്ന രണ്ട് പേരുടെ രേഖചിത്രം കര്‍ണാടക പോലീസ് പുറത്തുവിട്ടു. ബൈക്കിലെത്തിയ രണ്ടുപേര്‍ ധാര്‍വാഡിലെ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി വെടിവച്ചു കൊല്ലുകയായിരുന്നു.

എന്നാല്‍ രേഖചിത്രങ്ങള്‍ പുറത്തുവിട്ടതിനപ്പുറം അന്വേഷണത്തില്‍ ഉടനടി വലിയ പുരോഗതി ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് പട്ടണങ്ങളിലെ കര്‍ഷക പ്രതിഷേധങ്ങള്‍ നേരിടാന്‍ പോയതാണ് കാരണമായി പോലീസ് പറയുന്നത്.

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും അദ്ധ്യാപകനുമായിരുന്ന കല്‍ബുര്‍ഗി തന്റെ പ്രസംഗങ്ങളില്‍ ഹൈന്ദവ ഭീകരതയ്‌ക്കെതിരെയും വലതുപക്ഷ തീവ്രവാദത്തിനെതിരെയും ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് പലപ്പോഴും വധഭീഷണി ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതര്‍ അത് ഗൗരവമായി കണ്ടിരുന്നില്ലെന്ന് പ്രാദേശികവാസികള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍