UPDATES

142 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ജെറ്റ്എയര്‍വേയ്സ് പൈലറ്റിനു സസ്പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

അടിയന്തര ലാന്‍ഡിംഗ് നടത്തി 142 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച മലയാളി പൈലറ്റ്  മനോജ്‌ രാമവാര്യര്‍ അടക്കം രണ്ടു പേരെ സസ്പെന്‍ഡ് ചെയ്യാന്‍ ജെറ്റ് എയര്‍വേയ്സ് കമ്പനിയുടെ ഉത്തരവ്. ഇന്ധനം തീര്‍ന്നുകൊണ്ടിരിക്കുന്നത് അറിഞ്ഞിട്ടും മറ്റു വഴികള്‍ തേടാത്തത്തിനും നടപടിക്രമങ്ങള്‍ പാലിക്കാത്തതിനുമാണ് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയോട് ഡിജിസിഎ വിശദീകരണം തേടി. ആഗസ്റ്റ് 18ന് ഉണ്ടായ സംഭവം വളരെ ഗൗരവകരമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഇന്ധനം തീർന്നതിനെ തുടർന്നും മോശം കാലാവസ്ഥയെ തുടർന്നുമാണ് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തയാറായത്. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനം പ്രതികൂല കാലാവസ്ഥയേത്തുടര്‍ന്നു തിരുവനന്തപുരത്തേക്ക് തിരിച്ചു വിടുകയായിരുന്നു. മൂന്നു പ്രാവശ്യം ആകാശത്തു വട്ടമിട്ടു പറന്നതിനു ശേഷമാണ് തിരുവനന്തപുരത്തേക്ക് പോകാന്‍ എയര്‍ക്രാഫ്റ് കണ്‍ട്രോളര്‍ പൈലറ്റിനോട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ അവസ്ഥയില്‍ മൂന്നു പ്രാവശ്യം ആകാശത്ത് വട്ടമിട്ടു പറക്കേണ്ടി വന്ന വിമാനം അവസാനം തിരുവനതപുരം വിമാനത്താവളത്തില്‍ തന്നെ ഇറക്കുകയായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍