UPDATES

മലയാളത്തിന് സുവര്‍ണ്ണ ചകോരം കിട്ടാത്തത് തെരഞ്ഞെടുപ്പിലെ ‘താത്പര്യങ്ങള്‍’ കാരണം-ഡോ. ബിജു

Avatar

ചലച്ചിത്രോത്സവം ഇരുപതു വര്‍ഷം പൂര്‍ത്തിയായിട്ടും എന്തുകൊണ്ടാണ് ഒരു മലയാള സിനിമയ്ക്ക്  മേളയിലെ ഏറ്റവും വലിയ പുരസ്കാരമായ സുവര്‍ണ്ണ ചകോരം നേടാന്‍ സാധിക്കാത്തത്? ലോകസിനിമയിലേക്ക് ഇത്രയേറെ തുറന്നു വച്ച ഒരു സമൂഹം വേറെ ഉണ്ടാകില്ല. എന്നിട്ടും അത് നമ്മുടെ സംവിധായകരെ പ്രചോദിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും പരാജയപ്പെടുകയാണോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടോ? അഴിമുഖം ചര്‍ച്ച യില്‍ പ്രമുഖ സംവിധായകന്‍ ഡോ. ബിജു സംസാരിക്കുന്നു. 

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലേക്ക് മികച്ച, അര്‍ഹമായ മലയാള സിനിമകളൊക്കെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിന് മുന്‍പ് സുവര്‍ണ്ണചകോരം കിട്ടിയ സിനിമകളെക്കാള്‍ നല്ല സിനിമകളൊക്കെ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. ഇല്ലായെന്ന് പറയാന്‍ പറ്റില്ല. കോമ്പറ്റീഷനിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് വളരെ സങ്കീര്‍ണ്ണമായിട്ടാണ്. ലോക്കലായിട്ടുള്ള പബ്ലിസിറ്റിക്ക് വേണ്ടി തങ്ങളുടെ സിനിമ തിരഞ്ഞെടുക്കപ്പെടണം എന്ന താത്പര്യമാണ് പലപ്പോഴും ഇതില്‍ പ്രവര്‍ത്തിക്കുന്നത്. കുറച്ചുകൂടി കണ്ടന്റ് ബെയ്‌സില്‍ സിനിമയെ അപ്രോച്ച് ചെയ്താല്‍ ലോകസിനിമയോട് തന്നെ മത്സരിക്കാവുന്ന സിനിമയാകും ഇവിടെ നിന്നു തെരഞ്ഞെടുക്കപ്പെടുക. കഴിഞ്ഞ വര്‍ഷം തന്നെ, ഫിപ്രസി നെറ്റ്പാക്ക് അവാര്‍ഡ് മികച്ച മലയാള സിനിമയ്ക്ക് ഏര്‍പ്പെടുത്തിയല്ലോ. അതിന് പരിഗണിക്കുന്നത് ന്യൂ മലയാള സിനിമ വിഭാഗത്തില്‍ വരുന്ന ഏഴ് പടവും കോമ്പറ്റീഷനില്‍ വരുന്ന രണ്ടു പടവുമാണ്. അങ്ങനെ ഒമ്പത് സിനിമകളില്‍ ഏറ്റവും മികച്ച സിനിമയ്ക്കാണ് അവാര്‍ഡ്  കൊടുക്കുന്നത്. തുടങ്ങിയ കാലം മുതല്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷനിലേക്ക് തിരഞ്ഞെടുത്ത രണ്ട് സിനിമകള്‍ക്കും ഈ ഫിപ്രസി, നെറ്റ്പാക്ക് അവാര്‍ഡ് കിട്ടിയിട്ടില്ല. അതായത് കോമ്പറ്റീഷനില്‍ നിന്നും ഒഴിവാക്കി ന്യൂ മലയാളം സിനിമ വിഭാഗത്തില്‍ ഇട്ട പടങ്ങള്‍ക്കാണ് ഫിപ്രസി, നെറ്റ്പാക്ക് അവാര്‍ഡ് കിട്ടിയിട്ടുള്ളത്. ആ സിനിമകളായിരുന്നു കോമ്പറ്റീഷനിലെങ്കില്‍ എന്തെങ്കിലുമൊരു സാധ്യത ഉണ്ടാകുമായിരുന്നു. സെലക്ഷന്റെ ഒരു പ്രശ്‌നമുണ്ട്. പിന്നെ അത്ര ഔട്ട്സ്റ്റാന്‍ഡിംഗ് ആയിട്ടുള്ള സിനിമകള്‍ ഉണ്ടാകുന്നുമില്ല. അത് ഉണ്ടാകാനുള്ള സാഹചര്യവും ഇവിടില്ല. 

മലയാളത്തില്‍ നിന്നും പല സിനിമകളും പുറത്തുള്ള കോമ്പറ്റീഷന് പോകുന്നുണ്ട്.  എന്‍റെ കഴിഞ്ഞ രണ്ടു മൂന്ന് സിനിമകള്‍ വലിയ ഫെസ്റ്റിവലുകളില്‍ കോമ്പറ്റീഷനുകളില്‍ പോയിട്ടുണ്ട്. ഷാങ്ഹായി പോലുള്ള ഫെസ്റ്റിവലില്‍ കോമ്പറ്റീഷന് പോകുന്നത് ചെറിയൊരു കാര്യമല്ല. അവിടുത്തെ വലിയ ഫെസ്റ്റിവലാണ്. കേരളത്തേക്കാളൊക്കെ എത്രയോ വലിയ ഫെസ്റ്റിവലാണ്. ഇവിടുന്ന് പോയിട്ടുള്ള വേറെയും ചെറിയ സിനിമകളുണ്ട്. ജയരാജിന്റെയും മുരളീനായരുടെയും സിനിമകള്‍ പോയിട്ടുണ്ട്. ഇതൊക്കെ പറയുമ്പോഴും ഇവിടെ നിന്ന് ലോക നിലവാരത്തിലുള്ള സിനിമ ഉണ്ടാക്കുന്നതിനായി നമുക്കെന്ത് സാഹചര്യമാണുള്ളതെന്നൊരു പ്രശ്‌നം കൂടിയുണ്ട്. ഈ ഫെസ്റ്റിവല്‍ കാണിക്കുന്നുവെന്നതിനപ്പുറത്തേക്ക് നമുക്ക് നല്ല സിനിമയുടെ കള്‍ച്ചര്‍ ഇല്ല. നല്ല സിനിമയെ പ്രമോട്ട് ചെയ്യാനുള്ള ഒരു ശ്രമം എവിടെയാണുള്ളത്? നല്ലൊരു സിനിമ നമ്മള്‍ ഉണ്ടാക്കി വേള്‍ഡില്‍ നല്ലൊരു അംഗീകരാം കിട്ടിയാല്‍ പോലും ആ സിനിമയെ നമ്മള്‍ ഇവിടെ അംഗീകരിക്കുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍