UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ വാക്കും പ്രവര്‍ത്തിയുമായി ബന്ധമില്ല; സ്വാമി സന്ദീപാനന്ദ ഗിരി

ഓ. രാജഗോപാലിനു വോട്ട് ചെയ്യാന്‍ പറഞ്ഞതു ജീവിതത്തില്‍ പറ്റിയ തെറ്റ്

വാക്കും പ്രവര്‍ത്തിയുമായി ബന്ധമില്ലാത്തയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി. മാതൃഭൂമി ആഴ്ചപ്പിതിന്റെ പുതിയ ലക്കത്തില്‍ ഉള്ള അഭിമുഖ സംഭാഷണത്തിലാണു സന്ദീപാനന്ദ ഗിരിയുടെ വിമര്‍ശനങ്ങള്‍. തുടക്കത്തില്‍ മോദിയോട് ആരാധാന തോന്നിയിരുന്ന ആളാണു താനെന്നും അതിനു കാരണം മോദിയുടെ വര്‍ത്തമാനങ്ങളായിരുന്നുവെന്നും സ്വാമി പറയുന്നു. അദ്ദേഹം പറയുന്നതൊക്കെ സത്യമാണെന്നായിരുന്നു വിശ്വാസം. പറയുന്നതൊക്കെ ചെയ്യും എന്നും കരുതി. പിന്നെയാണു മനസിലാകുന്നത് പറച്ചിലും പ്രവര്‍ത്തിയുമായി ഒരു ബന്ധവുമില്ലെന്ന്. ഇപ്പോള്‍ മോദിയോട് ഒരു ആരാധനയും ഇല്ലെന്നും സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നു. പലയിടത്തും ശക്തമായി സംസാരിക്കേണ്ടയിടത്തും ഒന്നും സംസാരിക്കാതിരിക്കുകയും ഒന്നു പറയേണ്ടിടത്ത് വേറൊന്നു പറയുകയും ചെയ്യുന്നയാളാണു മോദിയെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഓ. രാജഗോപാലിന് വോട്ട് ചെയ്യാന്‍ പറഞ്ഞതു തെറ്റായി പോയെന്നും സ്വാമി സന്ദീപാനന്ദഗിരി തുറന്നുപറയുന്നു. ജയിച്ചാല്‍ റെയില്‍വേ മന്ത്രിയാകുമെന്നും എന്തൊക്കെയോ ചെയ്തിട്ടുണ്ടെന്നും പറയുകയും ചെയ്ത സാഹചര്യത്തില്‍ ഒരു ചാന്‍സ് രാജേട്ടനും കൊടുക്കണം എന്നാണു താന്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ പറഞ്ഞതു തെറ്റായി പോയി. ജീവിതത്തില്‍ പറ്റുന്ന പല തെറ്റുകളില്‍ പെട്ട തെറ്റാണതും. രാജഗോപാലിനു വോട്ട് ചെയ്യാന്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും സ്വാമി സന്ദീപാനന്ദഗിരി അഭിമുഖത്തില്‍ പറയുന്നു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നു പറയുന്നതില്‍ യാതൊരു കാര്യവുമില്ലെന്നും സ്വാമി പറയുന്നുണ്ട്. രാമായണവും മഹാഭാരതവുമൊക്കെ കെട്ടുകഥകളാണെന്നു രാമനും കൃഷ്ണനുമെല്ലാം ജീവിച്ചിരുന്നിട്ടു മരിച്ചപോയ മഹാപുരുഷന്മാരല്ല എന്നും സ്വാമി പറയുന്നു. എന്നാല്‍ ഇതിനെക്കുറിച്ചെല്ലാം തനിക്കു പറയാനുള്ളതു പറഞ്ഞപ്പോള്‍ ഒരിക്കല്‍ ആര്‍എസ്എസുകാര്‍ തന്നെ തല്ലിയ കാര്യവും സ്വാമി പറയുന്നു. രാമന്റെയും കൃഷ്ണന്റെയും പേരു പറഞ്ഞു നടക്കുന്നവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നവര്‍ക്കും തന്നോടു തോന്നിയ അസഹിഷ്ണുതയാണ ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം പറയുന്നു. അവര്‍ രാമന്‍ അതിലേ പോയി ഇതിലേ പോയി എന്നു പറഞ്ഞു പരിപാടികള്‍ നടത്തുന്നു. രാമനു ക്ഷേത്രം പണിയാം എന്നു പറഞ്ഞു വോട്ടുപിടിച്ചവരല്ലേ അവരന്നും സ്വാമി സന്ദീപാനന്ദഗിരി കുറ്റപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍