UPDATES

നീന്തലറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

നീന്തലറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കും എന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കമാല്‍ പാഷയാണ് ഈ ചോദ്യം ഉന്നയിച്ചത്. സര്‍ക്കാരിനോട് രണ്ടാഴ്ച്ചയ്ക്ക് അകം നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ശാശ്വതീകാനന്ദയ്ക്ക് നീന്തല്‍ അറിയാമെന്ന് ബന്ധുക്കളും മറ്റും പറഞ്ഞിട്ടുള്ളതാണ്. അത്തരമൊരാള്‍ എങ്ങനെ മുങ്ങിമരിക്കുമെന്ന് കോടതി ചോദിച്ചു. തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്ന് പറഞ്ഞ കോടതി തുടരന്വേഷണത്തിന് തടസ്സമെന്ത് എന്നും ചോദിച്ചു. അഴിമതി വിരുദ്ധ മനുഷ്യാവകാശ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം ഉണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍