UPDATES

ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദ ആലുവ പുഴയില്‍ മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിച്ച് സംശയം ഇല്ലാതാക്കണമെന്നും കോടതി പറഞ്ഞു. ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള തുടരന്വേഷണ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ എന്തു കൊണ്ട് സമര്‍പ്പിച്ചില്ലെന്ന് കോടതി ആരാഞ്ഞു. തെളിവ് ലഭിച്ചാല്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കുമെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 

ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം കേസ് അന്വേച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്യാതെ എന്ത് അന്വേഷണമാണ് നടന്നതെന്ന് കോടതി ചോദിച്ചു. കര്‍മ്മ പദ്ധതി തയ്യാറാക്കി കോടതിക്ക് സമ്മര്‍പ്പിച്ചിട്ടും അന്വേഷണം നടത്താത്തതിന് കോടതി ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ചു. കൂടുതല്‍ അന്വേഷണം ആരംഭിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചപ്പോഴാണ് വിമര്‍ശനം ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍