UPDATES

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം: അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച് കര്‍മ്മ പദ്ധതി തയ്യാറാക്കി

അഴിമുഖം പ്രതിനിധി

സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരായ ആരോപണങ്ങളും നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിച്ചുവെന്നും അന്വേഷിക്കുമെന്ന് കര്‍മ്മപദ്ധതി റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വാമി സൂക്ഷ്മാനന്ദയ്ക്കും പ്രിയനും നേര്‍ക്ക് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും അന്വേഷിക്കും. സൂക്ഷ്മാനന്ദ മുട്ടട മുതല്‍ ആലുവ വരെ സ്വാമിയോടൊപ്പം ഉണ്ടായിരുന്നു. കൂടാതെ സ്വാമിയുടെ തലയിലെ മുറിവ് എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ചും അന്വേഷിക്കും. ബാര്‍ ഉടമയായ ബിജു രമേശാണ് ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളിയും തുഷാറും ആണെന്ന ആരോപണം ഉന്നയിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍