UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശാശ്വതീകാനന്ദയെ കൊന്നു പുഴയില്‍ തള്ളിയതെന്ന് സ്വാമി പ്രകാശാനന്ദ

അഴിമുഖം പ്രതിനിധി

സ്വാമി ശാശ്വതീകാനന്ദയുടെത് സ്വാഭാവികമരണമല്ല കൊലപാതകം തന്നെയെന്ന് സ്വാമി പ്രകാശാനന്ദ. അദ്ദേഹത്തെ കൊന്നു പുഴയില്‍ തള്ളിയതാണെന്ന് മഠം പ്രസിഡന്‍ററ് ആരോപിച്ചു. സ്വാമിയുടെ തലയില്‍ ഇടിക്കട്ട കൊണ്ടു മര്‍ദ്ദിച്ച പാട് ഉണ്ടായിരുന്നതായും മൃതദേഹം തെരയുമ്പോള്‍ ഒരാള്‍ മറുകരയിലേക്ക് നീന്തുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപ്പള്ളി നടേശന്‍ അടക്കം പലര്‍ക്കും പങ്കുണ്ടെന്ന ബിജു രമേശിന്റെ ആരോപണത്തോടെ ഉയര്‍ന്ന വിവാദങ്ങളില്‍ ഏറ്റവും പുതിയതാണ് ഇപ്പോള്‍ സ്വാമി പ്രകാശാനന്ദ നടത്തിയ വെളിപ്പെടുത്തല്‍. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ കണ്ട മുറിവിനെക്കുറിച്ച് മുന്‍പും അദ്ദേഹം സംശയം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍