UPDATES

എഡിറ്റര്‍

പ്രായം 120; സെക്സല്ല, ആരോഗ്യ രഹസ്യം യോഗ

Avatar

അഴിമുഖം പ്രതിനിധി

തന്റെ ദീര്‍ഘായുസ്സ് ബ്രഹ്മചര്യത്തിലുടെയും യോഗയിലുടെയും നേടിയത് എന്ന് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യന്‍ സ്വാമി ശിവാനന്ദ. പാസ്‌പോര്‍ട്ട് പ്രകാരം 1896 ഓഗസ്റ്റ് 8നാണ് സ്വാമി ശിവാനന്ദയുടെ ജനനം. എന്നാല്‍ വാര്‍ദ്ധക്യത്തിലും ദിവസം യോഗ ചെയ്യുന്നതിന് ശിവാനന്ദക്ക് ഒരു തടസ്സമല്ല. 120ലും പൂര്‍ണ്ണ ആരോഗ്യവാനാണ് ശിവാനന്ദ. ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന മനുഷ്യന്‍ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് വാരാണസിയിലെ ഈ ഹിന്ദു സന്യാസി. ഗിന്നസ് രേഖകള്‍ അനുസരിച്ച് 2013ല്‍ 116ാം വയസ്സില്‍ അന്തരിച്ച ജപ്പാനിലെ ജിറോ്‌മോന്‍ കിമോറയാണ് ഏറ്റവും കൂടുതല്‍ കാലം ജിവിച്ചിരുന്നത്. 116 ദിവസവും 54 ദിവസവുമാണ് ജിറോമോന്‍ ജിവിച്ചത്.

അമ്പലത്തിലെ രജിസ്ട്രര്‍ പ്രകാരമാണ് പാസ്‌പോര്‍ട്ട് അധികൃതര്‍ സ്വാമി ശിവാനന്ദയുടെ പ്രായം സ്ഥീരികരിച്ചത്.പുണ്യനഗരമായ വാരാണസിയില്‍ ദാരിദ്ര്യം നിറഞ്ഞ ജീവിതമായിരുന്നു ശിവാനന്ദയുടേത്. ശിവാനന്ദക്ക് ആറു വയസ്സ് ആകുന്നതിന് മുന്‍പേ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. ഇതിനേ തുടര്‍ന്ന് ബന്ധുക്കള്‍ ഇദ്ദേഹത്തെ ഒരു സന്യാസിക്ക് കൈമാറുകയായിരുന്നു.വാരാണസിയില്‍ സ്ഥിരതാമസമാക്കുന്നതിന് മുന്‍പ് ഇന്ത്യ മുഴുവന്‍ ആത്മീയ ഗുരുവിന് ഒപ്പം ശിവാനന്ദ സഞ്ചരിച്ചിട്ടുണ്ട്. തന്റെ ദീര്‍ഘായുസ്സിന് കാരണമായി ശിവാനന്ദ ചുണ്ടികാണിക്കുന്നത് യോഗയും ബ്രഹ്മചര്യവും അച്ചടക്കവുമാണ്.

വളരെ ലളിതമായ ജീവിതമാണ് താന്‍ നയിക്കുന്നത്. വളരെ ലളിതമായ ഭക്ഷണചര്യ പിന്തുടരുന്നു. വേവിച്ച ചോറും പച്ചമുളക് ചേര്‍ത്ത പരിപ്പും മാത്രമാണ് ഭക്ഷണം. എണ്ണയോ മസാലയോ സുഗന്ധവ്യഞ്ജനങ്ങളോ ഉപയോഗിക്കാറില്ല എന്നും സ്വാമി പറയുന്നു. അഞ്ച് അടി രണ്ട് ഇഞ്ച് പൊക്കമുള്ള ശിവാനന്ദ നിലത്ത് പായ വിരിച്ച് പലകയില്‍ തലവെച്ചാണ് ഉറങ്ങാറ്. പാലും പഴങ്ങളും താന്‍ കഴിക്കാറില്ല എന്നും ശിവാനന്ദ പറയുന്നു. കുട്ടികാലത്ത് പലപ്പോഴും പട്ടിണിയായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.

പ്രസിദ്ധിയില്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് മുന്‍പ് ഗിന്നസ് റെക്കാര്‍ഡിന് അവകാശവാദം ഉന്നയിച്ച് രംഗത്തെതാതിരുന്നത് എന്നും ഇപ്പോള്‍ മറ്റുളളവര്‍ക്ക് തന്റെ ജീവിതം പ്രചോദനമാകണം എന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നു. യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും അലട്ടാതെ ഇപ്പോഴും തനിച്ച് യാത്ര ചെയ്യുകയും ജിവിക്കുകയും ചെയ്യുന്നു. കുറഞ്ഞ സുഖങ്ങളില്‍ മുന്‍പ് സമാധാനത്തോടെ ജീവിച്ചിരുന്ന മനുഷ്യര്‍ ഇപ്പോള്‍ ദുഃഖിതരും രോഗികളും ആത്മാര്‍ത്ഥതയില്ലാത്തവരുമായി എന്നതാണ് സ്വാമി ശിവാനന്ദയുടെ ഏറ്റവും വലിയ ദുഃഖം. മനുഷ്യര്‍ സന്തോഷമായി, ആരോഗ്യത്തോടെയും സമാധാനത്തോടെയും ജീവിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ വായിക്കൂ

http://goo.gl/TDj5rX

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍