UPDATES

എഡിറ്റര്‍

ഇടനെഞ്ചില്‍ വെടിയേല്‍ക്കുന്നതിനു മുമ്പ് വരച്ചു തീര്‍ത്ത ചിത്രങ്ങള്‍

Avatar

കണ്ണീരോടെയല്ലാതെ ആർക്കും ഈ ചിത്രങ്ങളെ നോക്കി കാണാൻ സാധിക്കുകയില്ല. അത്രമാത്രം വേദന ഓരോ ഫ്രെയിമിലും പല നിറങ്ങളിൽ വരച്ചിട്ടിട്ടുണ്ട് മ്യൂറന്‍ സുകുമാരൻ. അത്ഭുത പെടുത്തുന്ന പാരമ്പര്യം ബാക്കിയാക്കിയാണ് മയക്കു മരുന്ന് കടത്തിയതിന് വധിക്കപ്പെട്ട ഇന്തോനേഷ്യക്കാരനായ മ്യൂറന്‍ സുകുമാരൻ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ നൂറോളം ചിത്രങ്ങളാണ് അടുത്ത വര്ഷം നടക്കാൻ ഇരിക്കുന്ന സിഡ്നി ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.

കെറോബോക്കൻ ജയിലിൽ അധിവസിച്ചിരുന്ന കാലത്താണ് സുകുമാരൻ ഈ ചിത്രങ്ങളെല്ലാം ബാലി 9 എന്ന ഗ്രൂപ്പിന് വേണ്ടി വരക്കുന്നത്. ഇത്തരം കുറ്റങ്ങളിൽ വധ ശിക്ഷ ഒഴിവാക്കണം എന്ന ക്യാമ്പയിൻ തന്നെ അന്ന് നടക്കാൻ കാരണമായത് ഈ ചിത്രങ്ങളുടെ സ്വാധീനം കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ തന്റെ പങ്കാളി ആൻഡ്രൂ ചാനും നാലു നൈജീരിയക്കാർക്കും ഒരു ബ്രസീലിയക്കാരനും ഒരു ഇന്തോനേഷ്യക്കാരനും ഒപ്പമായിരുന്നു സുകുമാരന്റെയും വധശിക്ഷ നടപ്പിലാക്കിയത്. മയക്കു മരുന്ന് സംബന്ധമായ കുറ്റങ്ങൾക്ക് ശിക്ഷകൾ നേരിടുന്നവരായിരുന്നു അതിൽ എല്ലാവരും.

വധശിക്ഷയിൽ അദ്ദേഹം ഏറെ വേദനിച്ചിരുന്നു. നെഞ്ചിൽ വെടിയേറ്റ് ആരും മരിക്കരുതെന്നു “ആത്മാർഥമായി ആഗ്രഹിച്ചു. ഈ സന്ദേശം എല്ലാവരിലും എത്തിക്കാൻ ശ്രമിച്ചു “,ഫെസ്റ്റിവൽ ക്യൂറേറ്ററും സുകുമാരന്റെ സുഹൃത്തുമായ ബെൻ ക്വിൽട്ടി പറഞ്ഞു. “കൃത്യമായി കുടുംബം നോക്കിയിരുന്ന ആ ചെറുപ്പക്കാരന്റെ ജീവിതം ഇന്നിപ്പോൾ മാനവികതയുടെ സന്ദേശമായി തീർന്നു. ഇന്തോനേഷ്യയിൽ പലരും ലഹരി വ്യവസായത്തിൽ പെട്ടുപോയവരാണ്,” അദ്ദേഹം പറഞ്ഞു.

കുറ്റവാളിയോടുള്ള വിദ്വേഷമല്ല, കലാകാരനോടുള്ള സ്നേഹം മാത്രമാണ് സുകുമാരന്റെ ചിത്രങ്ങൾ ആസ്വാദകർക്ക് പകർന്നു നല്കുന്നത്. ജീവിക്കാനുള്ള അവസരങ്ങൾ ബാക്കി വെക്കാതെ ഇടനെഞ്ചിലേക്ക് വെടിയുതിർത്ത് കൊന്ന് കളഞ്ഞ ആ കലാകാരന്റെ സ്വപ്‌നങ്ങൾ വിദൂരതയില്‍ തന്നെ. 2005ൽ അറസ്റ്റ് ചെയ്യപ്പെട്ട സുകുമാരനെ 2006ലാണ് വധിക്കുന്നത്.

കൂടുതൽ വായിക്കാൻ https://goo.gl/5ps3bo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍