UPDATES

വിദേശം

ആസ്ട്രേലിയന്‍ മുസ്ലീങ്ങളോട് ഐക്യപ്പെട്ട് സോഷ്യല്‍മീഡിയ- ഇഷാന്‍ തരൂര്‍ എഴുതുന്നു

Avatar

ഇഷാന്‍ തരൂര്‍

മുസ്ലീം അഭയാര്‍ത്ഥിയായ ഒരു തീവ്രവാദി എന്നു സംശയിക്കുന്ന ഒരാള്‍ നടത്തിയ സിഡ്നിയിലെ ബന്ദി പ്രതിസന്ധി ആസ്ട്രേലിയയിലെ മുസ്ലീം വിരുദ്ധ വികാരത്തെ ആളിക്കത്തിക്കും എന്ന ആശങ്ക ജനിപ്പിച്ചു. ഒക്ടോബറില്‍ നടത്തിയ ഒരു കണക്കെടുപ്പ് കാണിച്ചത് സാധാരണ ഒരു ആസ്ട്രേലിയക്കാരന്‍ കരുതുന്നത് യഥാര്‍ത്ഥത്തിലുള്ളതിനെക്കാള്‍ 9 മടങ്ങ് കൂടുതലാണ് രാജ്യത്തെ മുസ്ലീം ജനസംഖ്യ എന്നാണ്. ആസ്ട്രേലിയക്കാരില്‍ ഇസ്ളാമിക മതമൌലികവാദത്തെക്കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച ഭയാശങ്കകളുടെ ഒരു സൂചനയാണിത്.

പശ്ചിമേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വരവോടെ ഈ ഭീതി കൂടി. വിദേശ പോരാളികളെ കൂട്ടത്തിലെടുക്കുന്നതിന്റെ ഭാഗമായി ആസ്ട്രേലിയയിലെ മുസ്ലീംങ്ങളില്‍ നിന്നും അവര്‍ക്ക് ആളുകളെ ലഭിച്ചു. ആസ്ട്രേലിയയില്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള പദ്ധതികളിലേക്കും ഇത് ചെന്നെത്തി. “തീവ്രവാദികളെ ഒറ്റപ്പെടുത്താനും തങ്ങളുടെ സ്വന്തം സമൂഹത്തില്‍ സുരക്ഷിതരാണെന്ന് മുസ്ലീംങ്ങള്‍ക്ക് ധൈര്യം നല്കാനും” രാജ്യത്തെ മുസ്ലീം സംഘടനകള്‍ പ്രധാനമന്ത്രി ടോണി അബോട്ടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ബന്ദികളെ മോചിപ്പിക്കുകയും തീവ്രവാദി എന്നു കരുതുന്നയാളെ വധിക്കുകയും ചെയ്തതോടെ അവസാനിച്ചു എന്നു കരുതാവുന്ന പ്രതിസന്ധി ഐക്യത്തിനുള്ള സ്വാഗതാര്‍ഹമായ ഒരവസരമാണ് നല്കിയിരിക്കുന്നത്. ബന്ദി പ്രതിസന്ധി തുടങ്ങിയപ്പോള്‍ “#Illridewithyou” എന്ന, പ്രചോദനാത്മകമായ ഒരു ഹാഷ്ടാഗ് പ്രചരിക്കാന്‍ തുടങ്ങി. ആസ്ട്രേലിയയിലെ മുസ്ലീംങ്ങളോടും, അവരെപ്പോലെതന്നെ മതപരിവേഷങ്ങളുടെ പേരില്‍ പീഡിപ്പിക്കപ്പെടുമോ എന്നു ഭയപ്പെടുന്ന സിഖുകാരോടും ഐക്യം പ്രഖ്യാപിക്കുന്നതായിരുന്നു അത്. ഇത്തരം ആശങ്കയുള്ള പലരെയും മറ്റ് പല ആസ്ട്രേലിയക്കാരും ആശ്വസിപ്പിക്കുന്നു എന്ന നവസാമൂഹ്യ മാധ്യമങ്ങളിലെ വാര്‍ത്തകളെ തുടര്‍ന്നായിരുന്നു അത്.

@sirtessa എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ പക്കല്‍ നിന്നായിരുന്നു ഈ ഹാഷ്ടാഗിന്റെ   തുടക്കം. അവിടുന്നിങ്ങോട്ട് ഈ ഹാഷ്ടാഗ്  ട്വിറ്ററില്‍ ഏതാണ്ട് 2,00,000 തവണ പങ്കുവെക്കപ്പെടുകയായിരുന്നു.

മറ്റൊരുതരത്തില്‍ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തില്‍ ഇത് സ്വാഗതാര്‍ഹമായ ഒരു നിമിഷമാണ്. മുസ്ലീംങ്ങളും അമുസ്ലീംങ്ങളുമായ ന്യൂനപക്ഷങ്ങള്‍ക്കും, കുടിയേറ്റക്കാര്‍ക്കുമെതിരെ വ്യാപകമാകുന്ന അധിക്ഷേപത്തെയും  അസഹിഷ്ണുതയെയും സൂചിപ്പിച്ചുകൊണ്ടു “ലോകത്തെ ഏറ്റവും സുഖപ്രദമായ വര്‍ണവെറിയന്‍ രാജ്യത്തു” ജീവിക്കുന്നവരെന്നാണ് ബ്രിട്ടീഷ്-അമേരിക്കന്‍ ഹാസ്യതാരം ജോണ്‍ ഒലിവര്‍ കഴിഞ്ഞവര്‍ഷം ആസ്ട്രേലിയക്കാരെ വിശേഷിപ്പിച്ചത്. ശിരോവസ്ത്രം ധരിച്ച ഒരു സ്ത്രീയുമായി ഒരു പുരുഷന്‍ വഴക്കുകൂടുന്ന ഒരു സാമൂഹ്യ പരീക്ഷണ ദൃശ്യം കഴിഞ്ഞ വര്‍ഷം നടത്തി. നിരവധി ആസ്ട്രേലിയക്കാര്‍ ആ സ്ത്രീയുടെ ഭാഗം പറയാന്‍ തയ്യാറായി പല തവണ വരുന്നത് ആ ദൃശ്യത്തില്‍  കാണാം. ഈ ദൃശ്യം അതിവേഗം പ്രചാരത്തിലാവുകയും ഒരു ദശലക്ഷത്തിലധികം പേര്‍ കാണുകയും ചെയ്തു.

#Illridewithyou” എന്ന ഹാഷ്ടാഗിന്റെ രാഷ്ട്രീയയുക്തിയെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ മറ്റെവിടെയും പോലെ ആസ്ട്രേലിയയിലുമുണ്ടെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഈ സന്ദേശം ആദ്യം ട്വിറ്ററിലിട്ടയാള്‍ക്ക് ലഭിക്കുന്ന മാധ്യമ പ്രതികരണങ്ങള്‍ക്കായുള്ള ആവശ്യം വെച്ചുനോക്കുമ്പോള്‍ അതൊട്ടും നിസ്സാരമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍