UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെയ്ദ് മുഷ്താഖ് അലി ട്രോഫി: കേരളം സൂപ്പര്‍ ലീഗില്‍

അഴിമുഖം പ്രതിനിധി

കരുത്തരായ പഞ്ചാബിനെ അട്ടിമറിച്ച് കേരളം സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ലീഗ് റൗണ്ടില്‍ കടന്നു. ഇതാദ്യമായാണ് കേരളം സൂപ്പര്‍ ലീഗില്‍ കടക്കുന്നത്.

ഇന്ന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കേരളം പഞ്ചാബിനെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സഞ്ജു വി സാംസണ്‍ 72 റണ്‍സ് എടുത്തു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തിരുന്നു. കേരളം അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുത്തു. ഒരുപന്ത് ബാക്കി നില്‍ക്കേയാണ് കേരളം വിജയലക്ഷ്യം മറികടന്നത്. കേരളത്തിനുവേണ്ടി മുഹമ്മദ് അസ്ഹറുദ്ദീന്‍ 25, വിഎ ജഗദീഷ് 16 ഉം റണ്‍സെടുത്തു.

ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പ്രകടനമാണ് പഞ്ചാബിനെ ഈ സ്‌കോറിലെത്തിച്ചത്. കേരളത്തിന്റെ പ്രശാന്ത് പത്മനാഭന്‍ മൂന്നോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഭജന്‍ സിംഗും സിദ്ധാര്‍ത്ഥ് കൗളും രണ്ട് കേരള വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബി ഗ്രൂപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടിയ കേരളം ഒന്നാം സ്ഥാനത്താണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍