UPDATES

എഡിറ്റര്‍

കൈകളുയര്‍ത്തി ആ കുഞ്ഞുകണ്ണുകള്‍ ജീവന്‍ യാചിച്ചു

അവന്റെ  കുഞ്ഞുകണ്ണുകളില്‍ ഏറെ കണ്ടതും നീണ്ടു നില്‍ക്കുന്ന തോക്കിന്‍ കുഴലുകളായിരുന്നു. മരണത്തിന്റെ തീയുണ്ടകളില്‍ നിന്ന് ജീവന്‍ യാചിച്ച് കൈകകള്‍ ഉയര്‍ത്തി പിടിച്ച് കീഴടങ്ങി നില്‍ക്കുന്നവരെയാണ് തന്റെ നെന്മണി വലിപ്പമുള്ള ജീവിതത്തിനിടയില്‍ ഏറെയും കണ്ടിരിക്കുന്നത്, അതൊരു രക്ഷതേടലാണെന്ന് ആ കുഞ്ഞ് മനസ്സില്‍ എപ്പോഴോ പതിഞ്ഞിട്ടുണ്ടായിരിക്കണം. മരണത്തിന്റെ ഗന്ധം മാത്രം നിറഞ്ഞ ഒരു രാജ്യത്ത് അവനെപ്പോലെ ഓരോ കുഞ്ഞും  എന്തിനെയും ഭയക്കാന്‍ മാത്രമെ ശീലിച്ചിട്ടുള്ളൂ. ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ ക്യാമറ തോക്കാണെന്നു കരുതി കൈകളുയര്‍ത്തി നില്‍ക്കുന്ന നാലു വയസുള്ള സിറിയന്‍ ബാലകന്റെ  ചിത്രം ലോകത്തിന്റെ കണ്ണുനനയ്ക്കുന്നു. 

ഈ ലിങ്ക് ഉപയോഗിക്കൂ:http://www.dailyo.in/politics/syria-bashr-al-asad-rebels-isis-little-girl-surrenders/story/1/2811.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍