UPDATES

ടി സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

അഴിമുഖം പ്രതിനിധി

ടി സിദ്ദിഖ് കെ പിസിസിസി ഭാരവാഹിത്വം ഒഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഭാരവാഹിത്വം ഒഴിയുകയാണെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. തനിക്കെതിരെയുണ്ടായിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നതുവരെ മാറി നില്‍ക്കാനാണ് തീരുമാനം.സിദ്ദിഖിന്റെ രാജി സ്വീകരിക്കാനാണ് കെപിസിസി തീരുമാനം. ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

ഇന്നലെ വയനാട് എം പിയായ എം ഐ ഷാനവാസിനെതിരെ ഫേസ്ബുക്കിലൂടെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുപിറകെയാണ് സിദ്ദിഖിന്റെ പുതിയ തീരുമാനം. ഷാനവാസും കെപിസിസി സെക്രട്ടറി ജയയന്തും കൂടി ഗൂഢാലോചന നടത്തി തന്നെ രാഷ്ട്രീയത്തിലും സ്വകാര്യജീവിതത്തിലും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് സിദ്ദിഖ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഈ പരാതിയാണ് സിദ്ദിഖ് ഇന്നലെ തന്റെ ഫേസ്ബുക്കില്‍ ഇട്ടത്. ഷാനവാസാണ് തന്റെ മുന്‍ഭാര്യ നസീമയ്‌ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതെന്നും എന്തും ചെയ്യാന്‍ മടിയില്ലാത്ത ഷാനവാസ് നസീമയെയും തന്റെ കുട്ടികളെയും ആക്രമിച്ച് ആ കുറ്റം തന്റെ തലയില്‍വയ്ക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ നസീമയ്ക്കും കുട്ടികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നുണ്ട്.

സിദ്ദിഖിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കെപിസിസി സെക്രട്ടറി ജയന്തും കെ മുരളീധരനും രംഗത്തു വന്നിരുന്നു. ഒരുവന്റെ കൈയിലിരുപ്പാണ് അവനെ നശിപ്പിക്കുന്നതെന്ന് മുരളീധരന് സിദ്ദിഖിനെ ഉന്നംവച്ച് പറഞ്ഞു. എന്നാല്‍ ഷാനവാസ് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍