UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രെത്ത്വെയ്റ്റ് റിയല്‍ ഹീറോ; ടി 20 കപ്പ് വിന്‍ഡീസിന്

ട്വന്റി-20 ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. ഒരു ത്രില്ലറിന്റെ ഹരം പകര്‍ന്ന കളിയില്‍ തോല്‍വിയിലേക്ക് എന്നു തോന്നിച്ച ഘട്ടത്തില്‍ നിന്നാണ് വെസ്റ്റ് ഇന്ഡീസ് ഇംഗ്ലണ്ടിന്റെ കയ്യില്‍ നിന്നു കപ്പ് തട്ടിപ്പറിച്ച് സ്വന്തമാക്കിയത്. നിര്‍ണായകമായ അവസാന ഓവറില്‍ നാല് കൂറ്റന്‍ സിക്‌സറുകള്‍ പറത്തിയ കാര്‍ലോസ് ബ്രെത്ത്വെയ്റ്റാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുത്തു. നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ജോ റൂട്ട്‌-ജോസ് ബട്‌ലര്‍ സഖ്യമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് തുടക്കം തന്നെ പിഴച്ചു. ചാള്‍സ്, ഗെയില്‍, സിമ്മണ്‍സ് എന്നിവര്‍ വേഗം തന്നെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ മാര്‍ലോണ്‍ സാമുവല്‍സും ഡ്വെയിന്‍ ബ്രാവോയും പിടിച്ച് നിന്നതാണ് വിന്‍ഡീസിന് തുണയായത്. ഡ്വെയിന്‍ 25 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 66 പന്തില്‍ 85 റണ്‍സ് എടുത്ത് സാമുവല്‍സ് വിജയ ശില്‍പ്പിയായി. എന്നാല്‍ 10 പന്തില്‍ നിന്നു 34 റണ്‍സ് അടിച്ചു കൂട്ടിയ ബ്രെത്ത്വെയ്റ്റാണ് റിയല്‍ ഹീറോ. അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് വേണ്ടി തുടര്‍ച്ചയായി നാല് കൂറ്റന്‍ സിക്‌സറുകള്‍ പറത്തി ബ്രെത്ത്വെയ്റ്റ് വിജയവും കൂടെ കിരീടവും എത്തിപ്പിടിക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍