UPDATES

അഴിമതിക്കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്ത ഡോ. കേതൻ ദേശായി വേൾഡ് മെഡിക്കൽ കൗൺസിൽ ചീഫ്

അഴിമുഖം പ്രതിനിധി

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തിരിക്കേ അഴിമതിക്കേസിനു അറസ്റ്റ് ചെയ്യപ്പെട്ട ഡോ. കേതൻ ദേശായി വേൾഡ് മെഡിക്കൽ കൗൺസിൽ ചീഫ് ആയി സ്ഥാനമേറ്റു. പഞ്ചാബിലെ മെഡിക്കൽ കോളേജിന് അംഗീകാരം നൽകുന്നതിനായി 20 കോടി രൂപ കോഴ വാങ്ങി എന്ന ആരോപണത്തെ തുടർന്നായിരുന്നു ദേശായി ഉൾപ്പെടെ നാലു പേരെ സി ബി ഐ 2010 ൽ അറസ്റ്റ് ചെയ്തത്.

ദേശായിയുടെ നിയമനത്തിനെതിരെ ലോകമെമ്പാടും വ്യാപക വിമർശനങ്ങൾ ആണ് ഉയർന്നിരിക്കുന്നത്. ഇന്ത്യൻ അമേരിക്കൻ ഡോക്ടറായ കുനാൽ സാഹ ഇതിനെതിരെ വേൾഡ് മെഡിക്കൽ കൗൺസിലിന് കത്തയച്ചിട്ടുണ്ട്. വേൾഡ് മെഡിക്കൽ കൗൺസിലിനെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ തെറ്റിദ്ധരിപ്പിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

കേതൻ ദേശായിയുടെ സ്ഥാനാരോഹണത്തിൽ അഭിനന്ദനമറിയിച്ച് കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നോട്ട് വന്നിട്ടുണ്ട്. കുറ്റവാളി എന്ന് തെളിയിക്കപ്പെടാത്തിടത്തോളം ആരെയും ക്രൂശിക്കാൻ സാധിക്കില്ലെന്നും ഇന്ത്യക്ക് വേൾഡ് മെഡിക്കൽ കൗൺസിലിൽ പ്രാതിനിധ്യo ലഭിച്ചു എന്നുള്ളത് ഏറെ അഭിനന്ദനാര്ഹമാണെന്നു ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രസിഡന്റ് അഗർവാൾ അറിയിച്ചു.

കേതന്‍ ദേശായിക്കെതിരെയുള്ള കേസുകളിൽ ഒന്നും നിലനിൽക്കുന്നില്ല എന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അസോസിയേഷനിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് അദ്ദേഹത്തെ നിയമിച്ചത്, വേൾഡ് മെഡിക്കൽ കൗൺസിൽ വക്താവ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍