അഴിമുഖം പ്രതിനിധി
തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയില്‍ ട്രെയിനില്‍ സ്ഫോടനം. തായ്‌പേയിലെ സോംഗ്ഷന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ നടന്ന സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക്പരിക്കേറ്റു. ട്രെയിനില്‍ ഒളിപ്പിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഏകദേശം 15 സെന്റീമീറ്റര്‍ നീളമുള്ള മെറ്റല്‍ ട്യൂബിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ കണ്ടെത്തി. പൊട്ടിത്തെറിക്ക് തൊട്ടുമുമ്പ് സമാനമായ വസ്തുക്കളുമായി അജ്ഞാതന്‍ ട്രെയിനിനുള്ളിലേക്ക് കടന്നിരുന്നതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.