UPDATES

വായിച്ചോ‌

ഐഎസ്ആര്‍ഒയുടെ നേട്ടത്തില്‍ പഴയ കാര്‍ട്ടൂണെ ട്രോളി ഇന്ത്യന്‍ സോഷ്യല്‍ മീഡിയ

ഏകദേശം 3000 വകഭേദ കാര്‍ട്ടൂണുകളാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്

ഐഎസ്ആര്‍ഒ വിജയകരമായി 104 ഉപഗ്രഹങ്ങള്‍ ഭ്രമണപദത്തില്‍ എത്തിച്ചത് ആഘോഷിക്കുന്നത് ഇന്ത്യന്‍ ട്രോളന്‍മാരും സോഷ്യല്‍ മീഡിയകളുമാണ്. ഇന്ത്യയുടെ ചൊവ്വ ദൗത്യം വിജയകരമായപ്പോള്‍ മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് വരച്ച ഒരു കാര്‍ട്ടൂണ്‍ ഇന്ത്യകാരെ കളിയാക്കുന്ന തരത്തിലായിരുന്നു. ‘ഉന്നതകുലരായ ശൂന്യാകാശ ഗവേഷണ സംഘടന കെട്ടിടത്തിന്റെ വാതിലില്‍ ഒരു പശുവിനെയും കൊണ്ട് ധോത്തിയും തലക്കെട്ടുമായും നില്‍ക്കുന്ന ഇന്ത്യക്കാരന്‍ മുട്ടുന്ന’ കാര്‍ട്ടൂണായിരുന്നു. കാര്‍ട്ടൂണ്‍ വിവാദമായപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് മാപ്പ് പറഞ്ഞ് അത് പിന്‍വലിച്ചിരുന്നു.


എന്നാല്‍ ഇപ്പോള്‍ ഈ കാര്‍ട്ടൂണ്‍ ഉപയോഗിച്ച് പലതരത്തിലുള്ള കാര്‍ട്ടൂണുകളും ട്രോളുകളുമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഏകദേശം 3000 വകഭേദ കാര്‍ട്ടൂണുകളാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണിസ്റ്റ്, ഐഎസ്ആര്‍ഒ-യുടെ നേട്ടത്തിന് ആദരവ് നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്. ‘ന്യൂയോര്‍ക്ക് ടൈംസിന്റെ പഴയ കാര്‍ട്ടൂണിന്റെ താഴെയായി ഇപ്പോള്‍ ഉന്നത സംഘടന കെട്ടിടത്തിനുള്ളില്‍ ധോത്തി ധരിച്ച് ഇന്ത്യക്കാരനും കൂട്ടത്തില്‍ പശുവും ഇരിക്കുന്നു പുറത്ത് കോട്ടും സ്യൂട്ടും അണിഞ്ഞ് അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ റോക്കറ്റുമായി കാത്തിരിക്കുന്നതാണ് കാര്‍ട്ടൂണ്‍.’

കൂടുതല്‍ കാര്‍ട്ടൂണുകള്‍ കാണുന്നതിനും വായിക്കുന്നതിനും- https://goo.gl/28aABN

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍