UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ലോകമഹായുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനവും

Avatar

1919 ജനുവരി 18
ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പാരീസില്‍ തുടക്കം

1919 ജനുവരി 18നു ലോകനേതാക്കള്‍ പാരീസില്‍ ഒത്തുകൂടി ലോക മഹായുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. സഖ്യ കക്ഷികളായ ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തു. യുദ്ധത്തില്‍ പരാജിതരായ ജര്‍മ്മനിയെ രക്ഷിക്കാന്‍ നടപടികളെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ ആവശ്യപ്പെട്ടു. അവരെ അവജ്ഞയോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജോര്‍ജ്ജ് ക്ലെമന്‍ഷ്യുവും ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജ്ജും ജര്‍മനിക്ക് ശിക്ഷ നല്‍കണമെന്ന അഭിപ്രായക്കാരായിരുന്നു. സമാധാന ചര്‍ച്ചകളില്‍ ജര്‍മന്‍ പ്രതിനിധികള്‍ ചേര്‍ന്നത് മെയ് മാസത്തില്‍ മാത്രമായിരുന്നു. അവര്‍ വെര്‍സയ്ല്‍സ്  ഉടമ്പടിയുടെ ഒരു കരട് രേഖ അവിടെ അവതരിപ്പിച്ചു.

2005 ജനുവരി 18
ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനം എ- 380 നെ അവതരിപ്പിക്കുന്നു

2005 ജനുവരി 18നു സൂപ്പര്‍ ജംബോ ജെറ്റ് ആയ എയര്‍ബസ്-380 ഔദ്യോഗികമായി അവതരിപ്പിച്ചു. ഫ്രാന്‍സിലെ ടോലോസില്‍ ആയിരുന്നു പ്രദര്‍ശനം. 2005 ഏപ്രില്‍ 27ന് ആയിരുന്നു ഇതിന്റെ ആദ്യ പറക്കല്‍.

ആദ്യ എ-380 വിമാനം എയര്‍ബസ് വില്‍പ്പനയ്ക്ക് വച്ചില്ല. അവരുടെ അമൂല്യ സ്വത്ത് ആയി അത് അവശേഷിച്ചു. എ- 380 ന്റെ ആദ്യ വാണിജ്യ സര്‍വീസ് 2007 ഒക്ടോബറില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിലൂടെയായിരുന്നു. ഏറെക്കഴിയും മുമ്പ് തന്നെ 100 ല്‍ അധികം എ-380 വിമാനങ്ങള്‍ വിറ്റഴിക്കപ്പെട്ടു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍