UPDATES

ദലിത് എഴുത്തുകാരുടെ പുസ്തകങ്ങള്‍ തമിഴ്‌നാട്ടില്‍ നിരോധിച്ചു

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് സര്‍ക്കാര്‍ രണ്ട് ദലിത് എഴുത്തുകാരുടെ പുസ്തകങ്ങള്‍ നിരോധിച്ചു. സമുദായ സ്പര്‍ധയും സംഘര്‍ഷവും വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുസ്തകങ്ങള്‍ നിരോധിച്ചത്. ഇ. സെന്തില്‍ മല്ലര്‍ എഴുതിയ വേന്ദര്‍ കുലത്തിന്‍ ഇരുപ്പിടം ഏത്? , കുഴന്തൈ റോയപ്പം എഴുതിയ മധുരൈ വീരനിന്‍ ഉണ്‍മൈ വരളാര് എന്നീ പുസ്തകങ്ങളാണ് നിരോധിച്ചത്.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് പുസ്തകം അടിയന്തരമായി നിരോധിക്കണമെന്ന് സര്‍ക്കാറിന് കത്ത് കൊടുത്തത്. പുറത്തിറക്കിയ പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചെന്നും ചില സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പുസ്തകം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ അറിയിച്ചു.

ദലിതര്‍ രാഷ്ട്രീയ കക്ഷിയായി ശക്തിയാര്‍ജിക്കുന്നത് തടയുകയാണ് നിരോധനത്തിന്റെ ലക്ഷ്യമെന്നും ഔദ്യോഗികമായി അറിയിപ്പ് ലഭിക്കുമ്പോള്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഗ്രന്ഥകര്‍ത്താക്കള്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍