UPDATES

സമ്പൂര്‍ണ്ണ മദ്യനിരോധനം; തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

അഴിമുഖം പ്രതിനിധി

സമ്പൂര്‍ണ മദ്യനിരോധനമെന്ന ആവശ്യമുന്നയിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുന്നു. എം.ഡി.എം.കെ, വിടുതലൈ ചിറുതൈകള്‍ കക്ഷി, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളാണ് ബന്ദിന് നേരിട്ട് ആഹ്വാനം നല്‍കിയിരിക്കുന്നത്.ഡിഎംകെ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഭരണകക്ഷിയായ എ ഐ എ ഡി എം കെ ബന്ദിനോട് എതിരാണ്. പി എം കെ യും പിന്തുണ അറിയിച്ചിട്ടില്ല.

ബന്ദിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ നടന്നേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യഷോപ്പുകള്‍ക്കെല്ലാം പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം എം ഡി എം കെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍ തിരുന്നല്‍വേലിയില്‍ നടന്നമദ്യവിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. മദ്യഷോപ്പുകള്‍ വൈക്കോയുടെ അനുയായികള്‍ അടിച്ചു തകര്‍ക്കുകയുമുണ്ടായി. ഈ സാഹചര്യം വീണ്ടും ആവര്‍ത്തിക്കാമെന്നാണ് പൊലീസ് ഭയപ്പെടുന്നത്. അതേസമയം വ്യാപരസംഘടന ബന്ദിന് അനുകൂല നിലപാട് എടുത്തിട്ടില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ ഭൂരിഭാഗം കടകമ്പോളങ്ങളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാനാണ് സാധ്യത.

പ്രമുഖ ഗാന്ധിയനും മദ്യിവിരുദ്ധപ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ഗാന്ധിയന്‍ ശശി പെരുമാളിന്റെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മദ്യവിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. തങ്ങള്‍ അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് ഡിഎംകെ തലവന്‍ എം കരുണാനിധിയുടെ പ്രസ്താവന വന്നതോടുകൂടി മദ്യംനിരോധനം വലിയരാഷ്ട്രീയ വിഷയമായും മാറിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍