UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ സമ്പത്ത് കുറയുന്നു, മൊത്തം ആസ്തി 113.73 കോടി രൂപ

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥാവര ജംഗമ സ്വത്ത് 113.73 കോടി രൂപ. കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറഞ്ഞിരിക്കുന്ന സ്വത്തില്‍ നിന്നും 3.4 കോടി രൂപയുടെ കുറവാണ് ഈ തുക.

2011-ല്‍ 51.4 കോടി രൂപയുടെ ആസ്തിയാണ് അവര്‍ വെളിപ്പെടുത്തിയിരുന്നത്. ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ജയലളിത മത്സരിക്കുന്നത്. 41.63 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 72.09 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ജയലളിതയ്ക്കുണ്ട്. 2.04 കോടി രൂപയുടെ കടബാധ്യതയുമുണ്ട്.

21,280.300 ഗ്രാം സ്വര്‍ണം സ്വന്തമായുണ്ടെങ്കിലും അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊലീസ് പിടിച്ചെടുത്ത ഈ സ്വര്‍ണം കര്‍ണാടക ട്രഷറിയിലാണെന്നും യഥാര്‍ത്ഥ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

തിരുവാരൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഡിഎംകെ നേതാവ് എം കരുണാനിധി 63 കോടി രൂപയുടെ സ്വത്താണ് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടു ഭാര്യമാരുടേയും സ്വത്തും ഇതില്‍ ഉള്‍പ്പെടുന്നു. 54 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍