UPDATES

പ്രസവാവധി ഒമ്പത് മാസമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി

അഴിമുഖം പ്രതിനിധി

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഒമ്പത് മാസമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ട് മാസം മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ‘മെറ്റേണിറ്റി ലീവ്’ വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. നിയമസഭയില്‍ സെപ്തംബര്‍ 1-നായിരുന്നു ജയലളിതയുടെ ഈ പ്രഖ്യാപനം. ജയലളിത ആശുപത്രിയില്‍ ചികിത്സയിലായതോടെ ഗവണ്‍മെന്‍റ് നടപടികള്‍ക്ക് വേഗത കുറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഓര്‍മ്മിപ്പിച്ച് പേഴ്‌സണല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്‍റാണ് ഇപ്പോള്‍ ഉത്തരവ് പുറത്തിറക്കിയത്.

ഉത്തരവ് ഇന്നു മുതല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. ഇതോടെ ആറ് മാസത്തിന് പകരം 9 മാസം പ്രസവാവധി വനിത ജീവനക്കാര്‍ക്ക് ലഭിക്കും. നിലവില്‍ പ്രസവാവധിയില്‍ തുടരുന്നവര്‍ക്കും അവധി നീട്ടിനല്‍കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. രണ്ട് കുട്ടികളില്‍ കുറവുള്ള വനിത ജീവനക്കാര്‍ക്കാണ് 9 മാസം ശമ്പളത്തോടു കൂടിയ പ്രസവാവധി ലഭിക്കുക. വനിതാ ജീവനക്കാര്‍ക്ക് അവരുടെ താത്പര്യം അനുസരിച്ച് അവധി ഗര്‍ഭകാലത്തും പ്രസവശേഷവുമായി തരംതിരിച്ചെടുക്കാനും കഴിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍