UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെന്ന് ഇന്റലിജന്‍സ് വിവരം, കോയമ്പത്തൂരില്‍ അതീവ ജാഗ്രത

സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും ഇന്നലെ രാത്രി 11.30ഓടെ ഡിജിപി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലഷ്‌കര്‍ ഇ തയിബ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് ജാഗ്രത ശക്തമാക്കി. ലഷ്‌കറിന്റെ ആറംഗ സംഘം സംസ്ഥാനത്തുണ്ട് എന്നാണ് ഇന്റലിജന്‍സ് വിവരം. കോയമ്പത്തൂര്‍ നഗരത്തെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ വിവരം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും ഇന്നലെ രാത്രി 11.30ഓടെ ഡിജിപി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു പാകിസ്താന്‍ പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴരുമാണ് സംഘത്തിലുള്ളത് എന്ന് പൊലീസ് പറയുന്നു.

ആരാധനാലയങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിദേശ നയതന്ത്ര കാര്യാലയങ്ങുളും ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലടക്കം എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് ഭീകരാക്രമണ സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോട്ടുകളുടെ പോക്കുവരവുകള്‍ നിരീക്ഷിക്കുന്നുണ്ട്്. ഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്ക ഭീകരാക്രമണം നേരത്തെയുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു. നാഷണല്‍ തൗഹീത് ജമാ അത് ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍