UPDATES

വായിച്ചോ‌

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോഡിലൂടെ അന്ധ യുവാവിന്‍റെ സൈക്കിളോട്ടം

രാജ്യത്തെ ആദ്യ അന്ധ സൈക്കിള്‍ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദിവ്യാംശു.

കഴിഞ്ഞ വര്‍ഷമാണ് ദിവ്യാംശു ഗണത്ര എന്ന അന്ധയുവാവ് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ഖാര്‍ദുങ് ലായിലേയ്ക്ക് കാഴ്ചയുള്ള ഒരു സുഹൃത്തിനൊപ്പം സൈക്കിളോടിച്ച് പോയത്. 500 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോഡായ മണാലി – ലേ ദേശീയപാതയിലൂടെ ഇവര്‍ യാത്ര ചെയ്തത്.

ഇപ്പോള്‍ രാജ്യത്തെ ആദ്യ അന്ധ സൈക്കിള്‍ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദിവ്യാംശു. എല്ലാവര്‍ക്കൊപ്പവും കാഴ്ചയുള്ള ഒരു പങ്കാളി ഒപ്പമുണ്ടാകും. ഭിന്നശേഷിയുള്ളവര്‍ക്ക് ഇത്തരം കായിക ഇനങ്ങള്‍ പറ്റില്ലെന്ന ധാരണയെ തിരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ദിവ്യാംശു പറഞ്ഞു. ഒരു സെക്കോളജിസ്റ്റും കോര്‍പ്പറേറ്റ് ഫെസിലിറ്റേറ്ററും കൂടിയാണ് ദിവ്യാംശു. അഡ്വഞ്ചേഴ്‌സ് ബിയോണ്ട് ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ വഴിയാണ് ദിവ്യാംശുവിന്റെ പ്രവര്‍ത്തനങ്ങള്‍. സൈക്ലിംഗിനെ പുറമെ, മാരത്തോണ്‍. സ്‌കൂബ ഡൈവിംഗ്, പാരഗ്ലൈഡിംഗ്. ട്രെക്കിംഗ്, പര്‍വതാരോഹണം തുടങ്ങിയവയും ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്.

വായിച്ചോ: https://goo.gl/T8AHqa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍