UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറുത്തവളെന്ന് അധിക്ഷേപം: തനിഷ്ടക്കൊപ്പം സൈബര്‍ ലോകം

അഴിമുഖം പ്രതിനിധി

ചാനല്‍ ഷോയില്‍ തന്‍റെ നിറത്തെ ആക്ഷേപിച്ചെന്ന് കാണിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര താരം തനിഷ്ട  ചാറ്റര്‍ജിക്ക് പിന്തുണയുമായി സൈബര്‍ലോകം. ഹാസ്യപരിപാടിയായ കോമഡി നൈറ്റ് ബചാവോയുടെ ചിത്രീകരണത്തിനിടെ തന്‍റെ കറുത്ത നിറത്തെ അധിക്ഷേപിച്ചതിന് തനിഷ്ട
സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നാണ് തനിഷ്ത സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. താരത്തിന് പിന്തുണയുമായി പ്രമുഖരുള്‍പ്പെടെയുള്ളവരെത്തി. തനിഷ്തയുടെ പുതിയ ചിത്രമായ ‘പാര്‍ച്ച്ഡി’ന്റെ പ്രചരണാര്‍ത്ഥമാണ് താരം ഷോയില്‍ പങ്കെടുക്കാനെത്തിയത്. സംവിധായക ലീന യാദവും സഹനടി രാധിക ആപ്‌തെയും തനിഷ്ടയ്ക്കൊപ്പമുണ്ടായിരുന്നു. പരിപാടിയിലെത്തുന്ന താരങ്ങള്‍ക്ക് ആദ്യമായിട്ടല്ല ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് അനുഷ്ക മന്‍ചന്ദ, ലിസ ഹെയ്ഡന്‍ എന്നിവര്‍ക്കും ഇതേ ഷോയില്‍ ഇത്തരം അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ തനിഷ്ടയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. കോമഡി നൈറ്റ് ബച്ചാവോയില്‍ പങ്കെടുക്കുവാന്‍ താരങ്ങള്‍ വിസമ്മതിച്ചു.

 

തന്റെ നിറത്തെയാണ് എല്ലാവരും കളിയാക്കുന്നത്. താന്‍ അറിയപ്പെടുന്നത് തന്നെ കറുത്തവള്‍ എന്ന പേരിലാണെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് തനിക്ക് വിഷമമുണ്ടാക്കിയെന്നും തനിഷ്ട പറഞ്ഞു. തനിഷ്ക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. നിങ്ങളുടെ തൊലിയുടെ നിറമല്ല, അഭിനയത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു പോസ്റ്റിന് ലഭിച്ച കമന്റുകളിലൊന്ന്. വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടം ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. വര്‍ണവിവേചനത്തിനെതിരെ ഒട്ടേറെ ക്യാംപെയിനുകളും ലോകത്താകമാനം നടക്കുന്നുണ്ട്. നിരവധി ഡോക്യുമെന്‍ററികളും നിര്‍മ്മിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ മാനസികാവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ലെന്നും തനിഷ്ട ഫേസ്ബുക്കില്‍ കുറിച്ചു.

തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് സംഘാടകരും സുഹൃത്തുക്കളും താരത്തെ സമീപിച്ചെങ്കിലും തമാശയെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാനാവില്ലെന്ന് തനിഷ്ട പ്രതികരിച്ചു. പിന്നീട് നിറത്തെ അധിക്ഷേപിച്ചതിന് മാപ്പ് പറഞ്ഞ് ചാനല്‍ അധികൃതര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ചാനലിന്‍റെ പോസ്റ്റിന് നന്ദി പറഞ്ഞ തനിഷ്ത, ഇത് തനിക്ക് വേണ്ടിയല്ലെന്നും വിവേചനങ്ങള്‍ക്കെതിരെയാണെന്നും മറുപടി ട്വീറ്റില്‍ കുറിച്ചു. ഷോയുടെ അവതാരകന്‍ ഹാസ്യതാരം കൃഷ്ണ അഭിഷേകും തനിഷ്ടയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി.

തനിഷ്ടയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചില പ്രതികരണങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍