UPDATES

വായിച്ചോ‌

നിങ്ങളുടെ ശരീരം ഉപയോഗിക്കാത്തതില്‍ മാത്രം ഖേദിക്കുക: തപ്സി പന്നുവിന്റെ വീഡിയോ

നിങ്ങള്‍ ഒരു കുഴപ്പം പിടിച്ച സാഹചര്യത്തില്‍ ചെന്നുപെട്ടാല്‍ അതില്‍ ഖേദിക്കരുത്. നിങ്ങള്‍ അത് മറികടക്കാന്‍ വേണ്ടി പോരാടിയില്ലെങ്കില്‍ മാത്രം ഖേദിക്കുക – തപ്‌സി പറയുന്നു.

പുതിയ ചിത്രം നാം ഷബാനയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആത്മവിശ്വാസം പകരുന്ന ശക്തമായ സന്ദേശങ്ങളുള്ള വീഡിയോയുമായാണ് തപ്‌സി പന്നു രംഗത്തെത്തിയിരിക്കുന്നത്. നിങ്ങള്‍ ഒരു കുഴപ്പം പിടിച്ച സാഹചര്യത്തില്‍ ചെന്നുപെട്ടാല്‍ അതില്‍ ഖേദിക്കരുത്. നിങ്ങള്‍ അത് മറികടക്കാന്‍ വേണ്ടി പോരാടിയില്ലെങ്കില്‍ മാത്രം ഖേദിക്കുക – തപ്‌സി പറയുന്നു. അണ്‍ബ്ലഷ്ഡ്‌ എന്ന പേരിലാണ് വീഡിയോ.

ഒരാളുമായി ഇഴുകിച്ചേര്‍ന്ന് നൃത്തം ചെയ്താല്‍ അതില്‍ ഖേദിക്കുകയോ ലജ്ജിക്കുകയോ ചെയ്യാതിരിക്കുക, അവന്റെ മോശം പെരുമാറ്റത്തില്‍ ഒരു തല്ല് കൊടുക്കാന്‍ കഴിയാത്തതില്‍ മാത്രം വിഷമിക്കുക. കരഞ്ഞത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നിങ്ങളുടെ ശരീരം ഉപയോഗിക്കാത്തതില്‍ മാത്രം നിങ്ങള്‍ സ്വയം ക്ഷമ ചോദിക്കുക. രാത്രി 10 മണിക്ക് ബോയ്ഫ്രണ്ടിനൊപ്പം സിനിമ കാണാന്‍ പോയാല്‍ അതില്‍ ഖേദിക്കാതിരിക്കുക, തിരക്കുള്ള ബസില്‍ ഏതെങ്കിലും ഒരു ആണിന്റെ കൈ നിങ്ങളുടെ അരക്കെട്ടില്‍ തൊട്ടാല്‍ അതില്‍ വിഷമിക്കാതിരിക്കുക, കോളേജിലേയ്ക്ക് മിനി സ്‌കര്‍ട്ട് ധരിച്ച് പോകുന്നതില്‍ ഖേദിക്കാതിരിക്കുക. അനീതികള്‍ക്കെതിരെ പ്രതികരിക്കാത്തതിലും നിങ്ങള്‍ക്ക് വേണ്ടി എങ്ങനെ പൊരുതണമെന്ന് അറിയാത്തതിലും മാത്രം ഖേദിക്കുകയും ലജ്ജിക്കുകയും ചെയ്യുക.

ഏത്രകാലം സ്ത്രീകള്‍ രാത്രി യാത്രകളും, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള രാത്രി സഞ്ചാരങ്ങളും ഒഴിവാക്കും, എത്രകാലം കിടപ്പറയില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനങ്ങള്‍ സഹിക്കും ഒരു സ്ത്രീക്ക് പുരുഷന്റെ സംരക്ഷണം ആവശ്യമില്ലെന്നും സ്വയം രക്ഷിക്കാന്‍ അവര്‍ക്ക് കഴിയുമെന്നുമുള്ള സന്ദേശമാണ് തപ്‌സി പന്നുവിന്റെ വീഡിയോ മുന്നോട്ട് വയ്ക്കുന്നത്. അക്ഷയ്കുമാറിനെ പോലെ കരുത്തനായ ഒരു പുരുഷനോട് പോലും നല്ല പോരാട്ടം കാഴ്ച വയ്ക്കാനും വേണ്ടി വന്നാല്‍ എല്ലുകള്‍ ഒടിക്കാനുമുള്ള കരുത്തുണ്ടെന്നും ഇതിനായുള്ള പരിശീലനം തനിക്കുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള സംഭാഷണത്തില്‍ തപ്‌സി പന്നു ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അക്ഷയ് കുമാറില്‍ നിന്നും തപ്‌സി പരിശീലനം നേടിയിട്ടുണ്ട്. ആയോധനകലകള്‍ പെണ്‍കുട്ടികള്‍ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തപ്‌സി പറയുന്നുണ്ട്. നാം ഷബാനയില്‍ തപ്‌സി ആക്ഷന്‍ സീനുകള്‍ ചെയ്യുന്നുണ്ട്. ചിത്രം 31ന് തീയറ്ററുകളിലെത്തും.

വായനയ്ക്ക്: https://goo.gl/CtGJSA

വീഡിയോ
:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍