UPDATES

തസ്ലിമ നസ്രിന്റെ അകൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു

അഴിമുഖം പ്രതിനിധി

വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിന്റെ അകൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു. മുസ്ലിം ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് നടപടി. തന്റെ ഫേസ്ബുക്ക് അകൗണ്ട് ചൊവ്വാഴ്ച്ച മുതല്‍ ലഭ്യമല്ലാതായ കാര്യം എഴുത്തുകാരി തന്നെയാണ് അറിയിച്ചത്. നിരവധി തവണ ബബന്ധപ്പെട്ടിട്ടും ഫേസ്ബുക്ക് അധികൃതര്‍ ഇത് പുന:സ്ഥാപിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും പാടില്ലെന്ന ഇസ്ലാമിക തീവ്രവാദികളുടെ നിലപാടിന് കൂട്ടുനില്‍ക്കുകയാണ് ഫേസ്ബുക്ക് എന്നും തസ്ലിമ പറഞ്ഞു. ‘ബംഗ്ലാദേശിലും ബംഗാളിലും പ്രവേശിക്കുന്നതിന് എനിക്ക് വിലക്കാണ്. എന്റെ വായനക്കാര്‍ക്ക് ഞാനെഴുതിയത് വായിക്കാനും കഴിയില്ല. കാരണം അതും വിലക്കിയിരിക്കുന്നു. അങ്ങിനെയാണ്, വായനക്കാരുമായി സംവദിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇപ്പോഴിതാ അതും വിലക്കപ്പട്ടിരിക്കുന്നു’തസ്ലിമ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍