UPDATES

ഓട്ടോമൊബൈല്‍

ടാറ്റ ടിയാഗോ എഎംടി വിപണിയില്‍ എത്തി

ടിയാഗോ എഎംടിക്ക് 5.39 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറും വില.

ടാറ്റ ടിയാഗോ എഎംടി വിപണിയില്‍ എത്തി. നിലവില്‍ XZA പെട്രോള്‍ വേരിയന്റില്‍ മാത്രമുള്ള ടിയാഗോ എഎംടി ഇന്നലെ മുതല്‍ രാജ്യത്തിലെ 597 ഔട്ട്ലെറ്റുകളിലെത്തിച്ചിട്ടുണ്ട്. ടാറ്റയുടെ മുന്‍മോഡലുകളായ സെസ്റ്റ്, നാനോ തുടങ്ങിയ മോഡലുകള്‍ക്ക് സമാനമായ ഓട്ടോമേറ്റഡ് മാനുവല്‍ യൂണിറ്റാണ് ടിയാഗോയിലും ഒരുക്കിയിട്ടുള്ളത്.

84 ബിഎച്ച്പിയും 3500 ആര്‍പിഎമും114 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടിയാഗോ എഎംടിക്ക് കരുത്ത് പകരുന്നത്. ഓട്ടോമാറ്റിക്, ന്യൂട്രെല്‍, റിവേര്‍സ്, മാനുവല്‍ എന്നീ നാലു ഗിയര്‍ പോസിഷനോട് കൂടിയ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ്. കൂടാതെ സ്‌പോര്‍ട്‌സ്, സിറ്റി എന്നാ രണ്ട് ഡ്രൈവ് മോഡുകളുമുണ്ട്.

ക്രീപ്പ് സംവിധാനമുള്ള ടിയാഗോയ്ക്ക് 3746 എംഎം നീളവും 1647 എംഎം വീതിയും 1535 എംഎം ഉയരവും 2400 എംഎം വീല്‍ബേസും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 240 ലിറ്റര്‍ ബൂട്ട് സ്പോസുമാണുള്ളത്.കൂടാതെ 23.84 കിലോമീറ്റര്‍ ഇന്ധനക്ഷമത ടിയാഗോയ്ക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ടിയാഗോ എഎംടിക്ക് 5.39 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറും വില. ടിയാഗോയിലൂടെ തങ്ങളുടെ മന്ദഗതിയിലുള്ള വാഹന വിപണിയെ കുടുതല്‍ ചടുലമാക്കുവാന്‍ സാധിക്കുമെന്നുമാണ് ടാറ്റാ മോട്ടോഴ്സിന്റെ പ്രതീക്ഷ.

ടാറ്റാ ടിയാഗോ ഔദ്യോഗികമായി വിപണിയില്‍ എത്തിച്ചിട്ട് ഒരു വര്‍ഷത്തോളമായി. ടിയാഗോയുടെ 4000-ത്തില്‍ പരം യൂണിറ്റുകളാണ് ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടാറ്റാ വിപണിയില്‍ എത്തിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍