UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് പിന്‍വലിക്കല്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിന് പ്രത്യേക ഇളവില്ലെന്ന് കേന്ദ്രം

1961-ലെ ആദായ നികുതി നിയമം 13 എ അനുസരിച്ചുള്ള ഇളവുകള്‍ തുടരുന്നുണ്ട്

രാജ്യത്ത് നോട്ട് പിന്‍വലിക്കലിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിന് പ്രത്യേക ഇളവു നല്‍കിയെന്ന ആരോപണത്തിനെ തള്ളി കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിന് ആദായ നികുതി വകുപ്പ് പ്രത്യേക ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടില്ല ഏതുനിലയ്ക്കുമുള്ള അവയുടെ പരിശോധന നടത്താന്‍ ആദായ നികുതി നിയമത്തിന്റെ വകുപ്പിലുണ്ടെന്നും കേന്ദ്രം പറഞ്ഞു.

പാര്‍ട്ടി ഫണ്ട് ബാങ്കില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വിശദീകരണവുമായി രംഗത്തെത്തിയത്. 1961-ലെ ആദായ നികുതി നിയമം 13 എ അനുസരിച്ചുള്ള ഇളവുകള്‍ തുടരുന്നുണ്ട്. അതനുസരിച്ച് വാടക, മറ്റു മാര്‍ഗങ്ങളില്‍ നിന്നുള്ള വരുമാനം, വ്യക്തികള്‍ സ്വന്തം നിലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും.

കൂടാതെ 1951-ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് 20,000 രൂപയില്‍ കുറഞ്ഞ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ടതില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍