UPDATES

വിപണി/സാമ്പത്തികം

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് നികുതി അവധി; പ്രഖ്യാപനം ഉടന്‍

ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, പേടിഎം, അര്‍ബന്‍ ലാഡര്‍ തുടങ്ങിയ അംഗീകൃത ഇ-വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പോലും വലിയ നഷ്ടങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ നവസംരംഭങ്ങള്‍ക്ക് ദീര്‍ഘകാലം പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യം വീണ്ടും ശക്തമായി ഉയരുകയാണ്

മൂന്നു വര്‍ഷത്തേക്ക് നവവ്യവസായിക സംരംഭങ്ങള്‍ക്ക് നികുതി അവധി സംബന്ധിച്ചു സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടായേക്കും. വ്യവസായ നയ, പ്രോത്സാഹന വകുപ്പ് (ഡിഐപിപി) ഏഴ് വര്‍ഷത്തെ കാലയളവാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും, നവസംരംഭങ്ങള്‍ ഉണ്ടാക്കുന്ന ലാഭത്തിനുള്ള നികുതി അവധി നാല്-അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാന്‍ ധനമന്ത്രാലയം അനുവദിക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘നവസംരംഭങ്ങള്‍ക്ക് നികുതി ഇളവുകള്‍ നല്‍കാനുള്ള നിര്‍ദ്ദേശം പരിഗണനയിലാണ്,’ എന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

2016ലെ ധനകാര്യ ചട്ടപ്രകാരം, 2016 ഏപ്രില്‍ ഒന്നിനും 2019 മാര്‍ച്ച് 31നും ഇടയില്‍ ഏകോപിപ്പിക്കപ്പെടുന്ന നവസംരംഭകര്‍ക്ക് അഞ്ച് വര്‍ഷ കാലയളവിനുള്ള മൂന്ന് വര്‍ഷം ആദായനികുതി ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിന് ഡിഐപിപിയുടെ അന്തര്‍മന്ത്രിസഭ ബോര്‍ഡിന്റെ യോഗ്യത സര്‍ട്ടിഫിക്കറ്റ് തുടക്ക സംരംഭകര്‍ നേടിയിരിക്കണം.

നവസംരഭകരെ സൃഷ്ടിക്കുക മാത്രമല്ല വലിയ അളവില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കെല്‍പുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുടക്ക വര്‍ഷങ്ങളില്‍ ലാഭം നേടാനുള്ള സാധ്യതയില്ലാത്തതിനാലും പലതും നിലനില്‍പ്പിനായി തന്നെ പോരാടേണ്ടി വരുന്നതിനാലും അവര്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ ലഭ്യമാക്കണമെന്ന് വാണിജ്യ, വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്‍ വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഈ വര്‍ഷം ആദ്യം നടന്ന നിര്‍മ്മല സീതാരാമനുമായി നടന്ന ഒരു കൂടിക്കാഴ്ചയില്‍, നികുതി അവധിയുടെ വര്‍ഷങ്ങള്‍ ദീര്‍ഘിപ്പിക്കുന്നതിന് ധനമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ നിരവധി പുതിയ സംരംഭകര്‍ ആവശ്യപ്പെട്ടിരുന്നു.

ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, പേടിഎം, അര്‍ബന്‍ ലാഡര്‍ തുടങ്ങിയ അംഗീകൃത ഇ-വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പോലും വലിയ നഷ്ടങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ നവസംരംഭങ്ങള്‍ക്ക് ദീര്‍ഘകാലം പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യം വീണ്ടും ശക്തമായി ഉയരുകയാണ്. കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ ഇ-റീട്ടെയിലര്‍മാര്‍, ഫര്‍ണീച്ചര്‍ വില്‍പനക്കാര്‍, സഞ്ചാര പോര്‍ട്ടെലുകള്‍, ഭക്ഷണം വിതരണ ചെയ്യുന്നവര്‍ തുടങ്ങിയ 14 ഇ-വാണീജ്യ കമ്പനികളുടെ നഷ്ടം 2015-16 ല്‍ 138 ശതമാനം അതായത് 10,670 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. വര്‍ദ്ധിച്ച പരസ്യ ചിലവും ജീവനക്കാരുടെ ശമ്പളവും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്.

മൂന്ന് വര്‍ഷത്തേക്ക് നികുതി അവധിയും ഇന്‍സ്‌പെക്ടര്‍ രാജില്‍ നിന്നുള്ള മോചനവും മൂലധന ലാഭത്തിനുള്ള നികുതി ഒഴിവാക്കലും ഉള്‍പ്പെടെ നവസംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന പദ്ധതികള്‍ ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

എസ്‌ഐഡിബിഐ പരിപാലിക്കുന്ന 10,000 കോടിരൂപയുടെ ഒരു ‘ഫണ്ടുകളുടെ ഫണ്ടും’ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബദല്‍ നിക്ഷേപ ഫണ്ടില്‍ ഈ ഫണ്ട് നിക്ഷേപിക്കുകയും അവര്‍ അത് നവസംരംഭങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഓഹരിയായും ഓഹരി സമാനമായ രൂപത്തിലും സ്വകാര്യ നിക്ഷപങ്ങള്‍ ആകര്‍ഷിക്കാന്‍ നവസംരംഭകരെ പ്രാപ്തരാക്കാനുള്ള ഒരു ഉപാധിയായി ഈ ഫണ്ട് പ്രവര്‍ത്തിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍