UPDATES

സൈറസ് മിസ്ത്രിക്ക് പകരം ഇഷാത് ഹുസൈന്‍ ടിസിഎസ് ചെയര്‍മാന്‍

അഴിമുഖം പ്രതിനിധി

സൈറസ് മിസ്ത്രിക്ക് പകരം ഇഷാത് ഹുസൈനെ ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ചെയര്‍മാനായി നിയമിച്ചു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെയാണ് ടാറ്റ സണ്‍സ് ഇക്കാര്യം അറിയിച്ചത്. ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോഡ് അംഗമാണ് ഇഷാത് ഹുസൈന്‍. ടാറ്റ സ്റ്റീല്‍, വോള്‍ട്ടാസ് തുടങ്ങിയ കമ്പനികളുടെയും ഡയറക്ടറാണ് ഇഷാത് ഹുസൈന്‍.

അതേസമയം താല്‍ക്കാലികമാണ് ഹുസൈന്‌റെ നിയമനമെന്നാണ് ടിസിഎസ് പറയുന്നത്. പുതിയ ചെയര്‍മാന്‍ വരുന്നത് വരെ ഇഷാത് ഹുസൈന്‍ ചുമതല വഹിക്കുമെന്നാണ് ടിസിഎസ് അറിയിച്ചത്. ടിസിഎസിലെ 74 ശതമാനം ഓഹരിയും ടാറ്റ സണ്‍സിന്‌റേതാണ്. അതേസമയം ടാറ്റ സണ്‍സിന് ഇത്തരത്തില്‍ ഭൂരിഭാഗം ഓഹരിയും ഇല്ലാത്ത കമ്പനികളില്‍ മിസ്ത്രിയെ മാറ്റാന്‍ കമ്പനിക്ക് ബുദ്ധിമുട്ടേണ്ടി വരും. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ കമ്പനികളുടെയെല്ലാം ചെയര്‍മാനായി മിസ്ത്രി തുടരുകയാണ്. എന്നാല്‍ ടാറ്റ ഗ്രൂപ്പിന് ഏറ്റവും വരുമാനം നല്‍കുന്ന കമ്പനി ടിസിഎസാണ്. ടിസിഎസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുന്നത്. മിസ്ത്രിയെ സംബന്ധി്ച്ച് വലിയ നഷ്ടമായിരിക്കും. യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‌റ്‌സ് ഇന്‍ ഇംഗ്ലണ്ട് ആന്‍ഡ് വേല്‍സില്‍ അംഗമായ ഇഷാത് ഹുസൈന്‍ 10 വര്‍ഷമായി ടാറ്റ സ്റ്റീലില്‍ സീനിയര്‍ വൈസ് പ്രസിഡന്‌റായും എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ച് വരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍