UPDATES

സയന്‍സ്/ടെക്നോളജി

ടിസിഎസ്; ലോകത്തിലെ ഏറ്റവും ശക്തമായ ഐടി സെര്‍വീസസ് ബ്രാന്‍ഡ്

Avatar

അഴിമുഖം പ്രതിനിധി

വിവര സാങ്കേതികവിദ്യാ രംഗത്ത് ലോകത്തെ ഏറ്റവും ശക്തമായ ബ്രാന്‍ഡായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ ആഗോള ബ്രാന്‍ഡ് വാല്യുവേഷന്‍ ഫേമായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ലോകത്തെ ആയിരക്കണക്കിന് ബ്രാന്‍ഡുകളില്‍നിന്ന് ടിസിഎസിനെ തിരഞ്ഞെടുത്തത്.

ടിസിഎസിന്റെ വളര്‍ച്ച നിരീക്ഷിക്കുന്നവരെ ഈ അംഗീകാരം അത്ഭുതപ്പെടുത്തുന്നില്ല. 53,600 കോടി വിപണിമൂല്യമുള്ള ടിസിഎസ് ഇന്ത്യയിലെ മുന്‍നിര കമ്പനികളിലൊന്നാണ്.

2015ല്‍ ഫോര്‍ബ്‌സ് മാസികയുടെ ‘മോസ്റ്റ് ഇന്നൊവേറ്റിവ്’ കമ്പനി റാങ്കിങ്ങില്‍ ടിസിഎസ് 64ആം സ്ഥാനത്തായിരുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയും ഐടി കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള കമ്പനിയുമാണ് ടിസിഎസ്.

ചിരപരിചിതത്വം, ലോയല്‍റ്റി, ജീവനക്കാരുടെ സംതൃപ്തി, കോര്‍പറേറ്റ് ബഹുമാന്യത തുടങ്ങിയ നിരവധി അളവുകോലുകള്‍ വച്ചു നോക്കിയപ്പോള്‍ ടിസിഎസിന് 78.3 പോയിന്റും AA+ റേറ്റിങ്ങും ലഭിച്ചതായി ബ്രാന്‍ഡ് ഫിനാന്‍സ് അറിയിച്ചു.

‘ഉപഭോക്താക്കളിലുള്ള ശ്രദ്ധയാണ് ഈയടുത്ത കാലത്ത് ടിസിഎസിനെ വന്‍വിജയമാക്കിയത്. എന്നാല്‍ ഞങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിച്ചാല്‍ ബ്രാന്‍ഡ് നിക്ഷേപത്തിനും ജോലിക്കാരുടെ സംതൃപ്തിക്കും ശക്തവും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതുമായ വിലയിരുത്തലുകള്‍ കാണാം,’ ബ്രാന്‍ഡ് ഫിനാന്‍സ് സിഇഒ ഡേവിഡ് ഹൈ പറഞ്ഞു.

എല്ലാ വ്യവസായങ്ങളിലും നിന്ന് ശക്തമായ ബ്രാന്‍ഡായി ഡിസ്‌നി തിരഞ്ഞെടുക്കപ്പെട്ടു. ആപ്പിളാണ് 2016ലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ്.

ഐടി രംഗത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ ഏറ്റവും വേഗം വളരുന്ന ബ്രാന്‍ഡും ടിസിഎസാണ്. കമ്പനിയുടെ മൊത്തം ബ്രാന്‍ഡ് മൂല്യം 2010ലെ 15,600 കോടിയില്‍നിന്ന് ഈ വര്‍ഷം 62,980 കോടിയായി വര്‍ദ്ധിച്ചു.

‘ഉപഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളാണ് സ്ഥാപനത്തിന്റെ ശക്തിയും ബ്രാന്‍ഡിന്റെ വളര്‍ച്ചയുടെ മുഖ്യഘടകവും. ഞങ്ങളുടെ മികച്ച ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ഞങ്ങളുടെ 344,000 ജീവനക്കാരാണ്. മേഖലയില്‍ ഒന്നാമതെത്താന്‍ ഞങ്ങളെ സഹായിച്ചതും അവര്‍ തന്നെ,’ ടിസിഎസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍