UPDATES

ടിഡിപി മന്ത്രിമാര്‍ രാജിവച്ചു; പ്രധാനമന്ത്രിക്ക് രാജി കൈമാറി; എന്‍ഡിഎ വിട്ടേക്കും

അവിഭക്ത ആന്ധ്രപ്രദേശ് വിഭജിച്ച് പുതിയ തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ നിലവില്‍ വന്നപ്പോള്‍ ആന്ധ്രയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ബിജെപി വഞ്ചിച്ചെന്നാണ് ടിഡിപിയുടെ ആരോപണം.

ബിജെപിയുമായുള്ള ശക്തമായ ഭിന്നതയെ തുടര്‍ന്ന് ടിഡിപി (തെലുങ്ക് ദേശം പാര്‍ട്ടി) മന്ത്രിമാര്‍ മോദി മന്ത്രിസഭയില്‍ നിന്ന് രാജി വച്ചു. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി വൈഎസ് ചൗധരി എന്നിവരാണ് പ്രധാനമന്ത്രിക്ക് രാജി നല്‍കിയത്. അവിഭക്ത ആന്ധ്രപ്രദേശ് വിഭജിച്ച് പുതിയ തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ നിലവില്‍ വന്നപ്പോള്‍ ആന്ധ്രയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ബിജെപി വഞ്ചിച്ചെന്നാണ് ടിഡിപിയുടെ ആരോപണം. കഴിഞ്ഞ കുറച്ച് മാസമായി എന്‍ഡിഎ മുന്നണി വിടണമെന്ന അഭിപ്രായം ടിഡിപി എംപിമാര്‍ക്കിടയില്‍ ശക്തമായിരുന്നു. കേന്ദ്ര മന്ത്രി വൈഎസ് ചൗധരി തന്നെ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവിയും പാക്കജും തലസ്ഥാനമായ അമരാവതിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ കൂടുതല്‍ ധനസഹായവും ടിഡിപി ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗ് ഇടിച്ചുതാഴ്ത്തി കൊണ്ടായിരുന്നു. ടിഡിപി അനുകൂലികളടക്കമുള്ള ആന്ധ്ര യുവാക്കള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. അതേസമയം ആന്ധ്രപ്രദേശിലെ പ്രതിപക്ഷനേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസുമായി അടുക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍