UPDATES

അദ്ധ്യാപകന്റെ ആത്മഹത്യ; ഒന്നാം പ്രതി അറസ്റ്റില്‍, ജയിംസ് മാത്യു എംഎല്‍എയോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം

അഴിമുഖം പ്രതിനിധി

തളിപറമ്പിലെ പ്രഥമാദ്ധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ എം.വി ഷാജിയാണ് അറസ്റ്റിലായത്‌. കണ്ണൂരിലെ ചുഴലില്‍ വെച്ചാണ് പോലീസ് ഷാജിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു. 

എംഎല്‍എയും, സിപിഎം സംസ്ഥാന സമിതി അംഗവുമായ രണ്ടാം പ്രതി ജയിംസ് മാത്യുവിന് ഇന്ന് ഹാജരാകാന്‍ അവശ്യപ്പെട്ട് നോട്ടീസ് അയക്കും. ആത്മഹത്യാ പ്രേരണാകുറ്റമാണ് ജെയിംസ് മാത്യുവിനെതിരെയുള്ളത്. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

പ്രതികള്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജെയിംസ്മാത്യു എംഎല്‍എ അനാവശ്യ ഇടപെടലുകള്‍ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ശശിധരന്‍ മരിക്കുന്നതിന്റെ തലേ ദിവസം വരെ ജെയിംസ് മാത്യുവും ഷാജിയും ശശിധരനോട് വളരെയധികം നേരം ഫോണില്‍ സംസാരിച്ചിരുന്നതായി സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൂടാതെ സ്‌കൂളിലെ ചില അദ്ധ്യാപകര്‍ ഇരുവര്‍ക്കുമെതിരെ പോലീസില്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ശശിധരന്റെ ആത്മഹത്യ കുറിപ്പിലും ഇരുവര്‍ക്കുമെതിരെ പരമാര്‍ശം ഉണ്ട്. ഒളിവിലായ ഒന്നാം പ്രതി ഷാജിയെ അറസ്റ്റ് ചെയ്ത ശേഷം ജയിംസ് മാത്യു എല്‍ എയെ അറസ്റ്റ് ചെയ്താല്‍ മതി എന്ന നിലപാടിലായിരുന്നു പൊലീസ് ഇതുവരെ. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍