UPDATES

കായികം

ടീം ഇന്ത്യ ലോകകിരീടം നിലനിര്‍ത്താനിറങ്ങുന്നത് പുതിയ ജേഴ്‌സിയുടെ തിളക്കത്തില്‍

Avatar

അഴിമുഖം പ്രതിനിധി

ടീം ഇന്ത്യയുടെ പുതിയ ഏകദിന കിറ്റ് പ്രദര്‍ശിപ്പിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചൊവ്വാഴ്ച്ചയാണ് ഇന്ത്യ പുതിയ ജേഴ്‌സിയില്‍ അണിനിരന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇംഗ്ലണ്ട്കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ പുതിയ ജേഴ്‌സിയിലായിരിക്കും ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്.

കളിക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ കിറ്റ് നൈക്കി പുറത്തിറക്കിയത്. ദേശാഭിമാനം സ്ഫുരിക്കുന്ന ജേഴ്‌സി ക്യാപ്റ്റന്‍ ധോണിയുടെ പ്രശംസ പിടിച്ച് പറ്റി. ടീംഅംഗങ്ങള്‍ എല്ലാവരുമായി നൈക്കി നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് പുതിയ ജേഴ്‌സി രൂപപ്പെടുത്തിയതെന്നും ധോണി പറഞ്ഞു. എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു, ആ ആഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് നിര്‍മിച്ചതാണ്. എന്തായാലും ജേഴ്‌സി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. കാഴ്ച്ചയ്ക്ക് പഴയതിനെക്കാള്‍ അല്‍പ്പം കൂടി മെച്ചപ്പെട്ടതാണിത്- ധോണി പറഞ്ഞു.

മുന്‍ഭാഗത്ത് ഇടതു വശത്ത് ഹൃദയഭാഗത്തിനു മുകളിലായി ദേശീയ പതാകയിലെ അശോക ചക്രം പതിച്ചിരിക്കുന്നത് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ മഹത്വം കളിക്കാരില്‍ ദേശവികാരം ഉണ്ടാക്കുമെന്നും ധോണി പറഞ്ഞു.

പുതിയ നീല ജേഴ്‌സിയില്‍ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പാണ് വിരാട് കോഹ്‌ലി ലക്ഷ്യം വയ്ക്കുന്നത്. ജേഴ്‌സിയുടെ കളര്‍ നീണ്ട കാലത്തേക്ക് മാറുന്നത് വിജയത്തിന്റെ ദൈര്‍ഘ്യത്തിലേക്ക് ഉന്നം വയ്ക്കാനാണ് തന്നെയും കൂട്ടുകാരെയും പ്രേരിപ്പിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജേഴ്‌സിയില്‍ താന്‍ സംതൃപ്തനായിരുന്നില്ലെന്നും മുന്‍ ജേഴ്സികള്‍ തനിക്ക് അനുയോജ്യമല്ലെന്ന തോന്നല്‍ ഉളവാക്കുന്നതായിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞു. ഒരു കായികതാരത്തിന് ആത്മവിശ്വാസം നല്‍കുന്നതില്‍ അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു .

ടീമിലെ സ്പിന്നര്‍മാരില്‍ പ്രമുഖനായ അശ്വിന് സന്തോഷം നല്‍കുന്നത് മറ്റൊന്നാണ്. ഓരോ കിറ്റും നിര്‍മിച്ചിരിക്കുന്നത് 33 പ്ലാസ്റ്റിക് ബോട്ടില്‍ സംസ്‌കരിച്ചാണ്. ഇപ്രകാരം നിര്‍മിച്ച ജേഴ്‌സിയും ട്രൗസറും ധരിക്കുമ്പോള്‍ പ്രകൃതിയോടുള്ള ബാധ്യത നിറവേറപ്പെടുകയാണെന്നുള്ള വികാരം വല്ലാത്ത അഭിമാനം സമ്മാനിക്കുന്നുണ്ടെന്നും ഈ ജേഴ്‌സി തന്ന നൈക്കിയോട് നന്ദി പറയുന്നുവെന്നും അശ്വിന്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍