UPDATES

കായികം

ടീം ഇന്ത്യക്ക് ആശങ്കയേകി ഓപ്പണര്‍മാരുടെ പരിക്ക്

Avatar

അഴിമുഖം പ്രതിനിധി

ഏഷ്യകപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഫൈനല്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യക്ക് ഒരു അശുഭകരവാര്‍ത്ത. പരിക്കുമൂലം ഓപ്പണര്‍മാരായ ധവാനും രോഹിത് ശര്‍മയും ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല. പാകിസ്താനെതിരെയ മത്സരത്തില്‍ മുഹമദ് ആമിറിന്റ പന്തുകൊണ്ട് കാല്‍വിരലിന് പരിക്കേറ്റതാണ് രോഹിതിന് വിനയായിരിക്കുന്നത്. സാരമുള്ളതല്ലെങ്കിലും രോഹിതിന്റെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ ടീം മാനേജ്‌മെന്റ് ഒട്ടും ഇഷ്ടപ്പെടാത്തതുകൊണ്ട് താരത്തിനു വിശ്രമം അനുവദിക്കുകയാണ്. ഇന്നലെ നടന്ന നെറ്റ് പ്രാക്ടീസിന് ടീമിനൊപ്പം രോഹിത് ഉണ്ടായിരുന്നില്ല. ഇന്നത്തെ മത്സരത്തില്‍ നിന്നും രോഹിതനെ മാറ്റിനിര്‍ത്താന്‍ തന്നെയാണ് സാധ്യത. രണ്ടാഴ്ച്ചയ്ക്കപ്പുറം ട്വന്റി-20 ലോകകപ്പ് ആരംഭിക്കുകയാണ്. ലോകകപ്പില്‍ രോഹിതിന്റെ അസാന്നിധ്യം കിരീടമാഗ്രഹിക്കുന്ന ടീം ഇന്ത്യ ഒരിക്കലും ഇഷ്ടപെടുന്നില്ല.

അതേസമയം പരിക്കുമൂലം പാകിസ്താനെതിരെ കളിക്കാനിറങ്ങൈാതിരുന്ന ധവാന്‍ ഇന്നലെ നെറ്റ് പ്രാക്ടീസ് നടത്തിയിരുന്നു. എന്നാല്‍ വളരെ കുറച്ചുസമയമേ അദ്ദേഹം ബാറ്റിംഗ് പ്രാക്ടീസ് നടത്തിയുള്ളൂ. തന്റെ സ്ഥിരം ബാറ്റിംഗ് ശൈലികളൊന്നും തന്നെ പരീക്ഷിക്കാതെയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഇന്നലത്തെ പരിശീലനം. ഫീല്‍ഡിംഗിലും കുറച്ചുസമയം അദ്ദേഹം ചെലവിട്ടു.

ഓപ്പണര്‍മാരെ പരിക്ക് അലട്ടുന്നതുകൊണ്ടാവണം പകരക്കാരനായി ടീമിലെത്തിയ പാര്‍ത്ഥിവ് പട്ടേല്‍ ഇന്നലെ നെറ്റില്‍ കൂടുതല്‍ സമയം ചെലവിടുന്നുണ്ടായിരുന്നു. ധോണിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പാര്‍ത്ഥിവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താന്‍ പൂര്‍ണആരോഗ്യവാനാണെന്നും തെളിയിക്കുന്നതരത്തിലായിരുന്നു ധോണിയുടെ ഇന്നലത്തെ നെറ്റ് പ്രാക്ടീസിംഗ്. രോഹിത് ഇന്ന് കളിക്കില്ലെങ്കില്‍ പകരം പാര്‍ത്ഥിവിനെ ഇറക്കണോ അതോ രഹനെയെ കഴിഞ്ഞ മത്സരത്തിലെന്നപോലെ ഓപ്പണറായി ഇറക്കണോ എന്നായിരിക്കും ധോണിക്കു മുന്നിലുള്ള ചിന്ത. അതേസമയം ധവാന്റെ കാര്യത്തിലും കരുതല്‍ തുടരുകയാണെങ്കില്‍ രഹാനെയും പാര്‍ത്ഥിവും ആയിരിക്കും ഇന്നു ശ്രീലങ്കയ്ക്കതിരെ ഓപ്പണര്‍മാരായി ഇറങ്ങുക.

ബംഗ്ലാദേശിനെയും പാകിസ്താനെയും തോല്‍പ്പിച്ച ഇന്ത്യക്ക് ഇന്ന് ശ്രീലങ്കയെ കൂടി തോല്‍പ്പിച്ചാല്‍ ഫൈനലിലേക്ക് എത്താം. അതേസമയം ശ്രീലങ്കയാകട്ടെ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റതിന്റെ ഞെട്ടലിലാണ്. യുഎഇയോട് മാത്രമാണ് അവര്‍ ജയിച്ചത്. അതുകൊണ്ട് ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയോട് പരാചയപ്പെട്ടാല്‍ ടൂര്‍മെന്റില്‍ നിന്നും പുറത്താകുമെന്ന നിലയിലാണ് ലങ്കയുടെ കാര്യങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍