UPDATES

എഡിറ്റര്‍

ഗൂഗിള്‍ ലൂണാര്‍ പ്രൈസ് ലക്ഷ്യം; ചാന്ദ്രദൗത്യവുമായി വീണ്ടും സ്വകാര്യ ഇന്ത്യന്‍ കമ്പനി

Avatar

അഴിമുഖം പ്രതിനിധി

ഗൂഗിള്‍ ലൂണാര്‍ പ്രൈസ് ലക്ഷ്യം വച്ച് സ്വകാര്യ ചാന്ദ്രദൗത്യവുമായി വീണ്ടും ഇന്ത്യന്‍ സംഘം. ടീം ഇന്‍ഡസ് എന്ന സംഘമാണ് നാലാമത് ചാന്ദ്ര ദൗത്യവുമായി രംഗത്തുള്ളത്. ചന്ദ്രനിലേയ്ക്ക് പേടക വിക്ഷേപണത്തിനായി കേന്ദ്രസര്‍ക്കാരുമായി ഇവര്‍ കരാറിലെത്തിയിരിക്കുന്നു. അടുത്ത വര്‍ഷമായിരിക്കും വിക്ഷേപണം.

അമേരിക്കന്‍ കമ്പനിയായ മൂണ്‍ എക്‌സ്പ്രസ് അടക്കമുള്ളവ ടീം ഇന്‍ഡസിന് കടുത്ത വെല്ലുവിളിയാണ്. മറ്റൊരു സ്വകാര്യ കമ്പനിയായ സിനര്‍ജിയും രംഗത്തുണ്ട്. ലോഞ്ച് വിന്‍ഡോ സംബന്ധിച്ച പ്രഖ്യാപനം ഡിസംബര്‍ 28നുണ്ടാകും. ഇതുവരെ സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രനില്‍ പേടകമിറക്കിയത്.

100 പേരടങ്ങുന്ന എഞ്ചിനിയറിംഗ് വിഭാഗവും ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞരും ടീം ഇന്‍ഡസിലുണ്ട്. ബിസിനസ് രംഗത്ത് നിന്ന് നന്ദന്‍ നിലേകനി, റാണ ടാറ്റ, സച്ചിന്‍ ബന്‍സാല്‍, ഫ്‌ളിക്പാര്‍ട്ടിലെ ബിന്നി ബന്‍സാല്‍ എന്നിവരുടെ പിന്തുണയോടെയാണ് സംരംഭം. 2007ലാണ് ഗൂഗില്‍ ലൂണാര്‍ എക്‌സ് പ്രൈസ് ആരംഭിച്ചത്. മൂന്ന് കോടി ഡോളറാണ് ഗൂഗിള്‍ ലൂണാര്‍ സമ്മാനത്തുക. സ്വകാര്യ ബഹിരാകാശ പര്യവേഷകരെ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഗൂഗിളിന്‌റെ മത്സരം. ഭാവിയില്‍ കൂടുതല്‍ സ്വകാര്യ സംരംഭകരെ ബഹിരാകാശ രംഗത്തേയ്ക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/4FnrgO

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍