ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതിനാലാണ് ഈ തിരുമാനം.
ഇന്ത്യയില്‍, വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ’29’ ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനാലാണ് ഈ തിരുമാനം.ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുക ,പോണ്‍ കണ്ടെന്റ് ഫോര്‍വേഡ് ചെയ്യുക എന്നിങ്ങനെയായിരുന്നു ഈ ആപ്പുകളുടെ പ്രവര്‍ത്തനരീതി.
ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഒരാള്‍ക്ക് ഇവയുടെ പ്രവര്‍ത്തനം വേഗത്തില്‍ മനസിലാകണം എന്നില്ല. ആപ്പ് നിരവധി സ്‌ക്രീന്‍ ആഡുകള്‍ യൂസറിന് ഫോര്‍വേഡ് ചെയ്യും. ഈ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ഒരു ഓണ്‍ലൈന്‍ പോര്‍ണോഗ്രഫി പ്ലേയര്‍ ഡൗണ്‍ലോഡ് ആകും മറ്റു ചില ആപ്പുകള്‍ ഓപ്പണാക്കുന്നത് വഴി ഉപയോക്താവിനെ ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് നയിക്കും. ഇത് അവരുടെ ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങിയ വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്ന സൈറ്റുകളാണിത്.
ഇതെതുടര്‍ന്നാണ് ഗൂഗിള്‍ ഈ ആപ്പുകളെ ഇപ്പോള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് യുഎസ് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ട്രെന്‍ഡ് മൈക്രോ റിപ്പോര്‍ട്ട് ചെയ്യുന്നു.