ഒരു ജിബിയ്ക്ക് 1.1 രൂപ നിരക്കില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രതിദിനം 35 ജിബി ഡാറ്റ നല്‍കാനാണ് ബി.എസ്.എന്‍.എലിന്റെ തിരുമാനം
റിലൈന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുയര്‍ത്തി ബി.എസ്.എന്‍.എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് സേവനത്തിന് തുടക്കമിടുന്നു.’ഭാരത് ഫൈബര്‍’ എന്നറിയപ്പെടുന്ന ഈ പുതിയ സംവിധാനം വഴി ഒരു ജിബിയ്ക്ക് 1.1 രൂപ നിരക്കില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രതിദിനം 35 ജിബി ഡാറ്റ നല്‍കാനാണ് ബി.എസ്.എന്‍.എലിന്റെ ഫൈബര്‍ ടു ഫൈബര്‍ സേവന പദ്ധതി വഴി ശ്രമിക്കുന്നത്.
അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് പ്ലാനുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാളും ആറിരട്ടി അധികം ഡാറ്റ നല്‍കിയുള്ള പ്രഖ്യാപനം നടന്ന് ഏതാനും ആഴ്ചകള്‍ക്കൊടുവിലാണ് ബി.എസ്.എന്‍.എലിന്റെ ഈ പുതിയ പദ്ധതി. ഇത് വഴിയുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്ക് 25 ശതമാനം ക്യാഷ്ബാക്ക് നല്‍കാനും കമ്പനി തിരുമാനിച്ചിട്ടുണ്ട്.
ഗിഗാഫൈബര്‍ സര്‍വീസ് വഴി രാജ്യത്തെ 1,100 നഗരങ്ങളിലായുള്ള 50 ദശലക്ഷം വീടുകള്‍ക്ക് 1 ജി.ബി.പി.എസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇത് വഴി നേടിയെടുക്കാന്‍ കമ്പനി ശ്രമിക്കുന്നത്