UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്കായി സഹപാഠികള്‍ ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു; വിദ്യാര്‍ത്ഥി യൂണിയന്‍ രൂപീകരിച്ചു

ടെക് ഫെസ്റ്റിന് കോമോസ് 2കെ17 എന്ന് പേരിടാനും തീരുമാനമായി

നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മയ്ക്കായി സഹപാഠികള്‍ ടെക് ഫെസ്റ്റ് സംഘചിപ്പിക്കും. ജിഷ്ണുവിന്റെ മരണം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം കോളേജ് തുറന്ന ഇന്ന് കോളേജ് വളപ്പില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ടെക് ഫെസ്റ്റിന് കോമോസ് 2കെ17 എന്ന് പേരിടാനും തീരുമാനമായി.

ജിഷ്ണു പഠനം പൂര്‍ത്തിയാക്കിയ ശേഷം താന്‍ ആരംഭിക്കാനിരുന്ന കമ്പനിക്ക് ഇടാന്‍ വച്ച പേരാണ് ഇത്. കോളേജിന്റെയോ വിദ്യാര്‍ത്ഥി സംഘടനകളുടെയോ ഒന്നും പിന്തുണയില്ലാതെ സംഘടിപ്പിക്കുന്ന ആദ്യ ടെക് ഫെസ്റ്റിവല്‍ ആണ് ഇതെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. കോളേജിന് പുറത്ത് വച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അതേസമയം ഇതിന്റെ തിയതി നിശ്ചയിച്ചിട്ടില്ല. ഇന്ന് കോളേജിലെത്തിയ വിദ്യാര്‍ത്ഥികള്‍ വന്‍ മാര്‍ച്ച് നടത്തി. ബാസ്‌കറ്റ് ബോള്‍ ഗ്രൗണ്ടില്‍ അവസാനിച്ച മാര്‍ച്ചിന് ശേഷം നടന്ന യോഗത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ രൂപീകരിച്ചു. ചടങ്ങില്‍ ടെക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശിപ്പിച്ചു.

കോമോസ് 2കെ17ന്റെ ലോഗോ

സര്‍വകലാശാല നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ട കാലമല്ലാത്തതിനാല്‍ ഈ അക്കാദമിക വര്‍ഷം അവസാനിക്കുന്നത് വരെയുള്ള രണ്ട് മാസത്തേക്കാണ് യൂണിയന്‍ സംഘടിപ്പിച്ചത്. 15 അംഗ വിദ്യാര്‍ത്ഥികളുടെ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍