UPDATES

Review

ആദ്യ 5ജി ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ് ; പുത്തന്‍ സവിശേഷതകളറിയാം

ഒരേ സമയം സ്‌ക്രീന്‍ മൂന്നായി വിഭജിച്ച് മൂന്ന് ആപ്പുകളെ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാമെന്നണ് ഇതിന്റ സവിശേഷ.

സാംസങ്ങിന്റ മടക്കാവുന്ന ഡിസ്പ്ലെയുള്ള ഫോണ്‍ ഔദ്യോഗികമായി പരിചയപ്പെടുത്തി. ഗ്യാലക്സി ഫോള്‍ഡ് എന്ന ഈ ഫോണ്‍ മടങ്ങിയിരിക്കുമ്പോള്‍ 4.6-ഇഞ്ച് വലുപ്പവും തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലുപ്പത്തിലുള്ള ടാബ്ലറ്റായി വിശാലമായി വിടരാനുമുള്ള കഴിവാണ് ഇതിനെ വേര്‍തിരിച്ചു നിറുത്തുന്നത്. മൊത്തം ആറു ക്യാമറകളാണ് ഈ ഫോണിനുള്ളത്. മൂന്നെണ്ണം പിന്നിലും ഒന്ന് നടുക്കും, രണ്ടെണ്ണം ഉള്ളിലും. ഫോണ്‍ എങ്ങനെ പിടിക്കുന്നോ അതിനനുസരിച്ച് ഫോട്ടോ എടുക്കാമെന്ന് സാംസങ് പറയുന്നു. ഈ മോഡലിനു ശക്തി പകരുന്നത് dnm 64-ബിറ്റ് പ്രൊസസറാണ്. 12ജിബി റാമും ഒപ്പമുണ്ടാകും.

രണ്ടു ലക്ഷം തവണ തുറക്കുകയും അടയ്ക്കുകയും ചെയ്താല്‍ ഒരു പ്രശ്നവും വരില്ലെന്നാണ് ടെസ്റ്റുകള്‍ പറയുന്നത്. അതുപേലെ തന്നെ 4,380 ബാറ്ററിയാണ് ഫോണിനുള്ളത്. ഇത് മുറിച്ച് രണ്ടു വശത്തുമായി പിടിപ്പിച്ചിരിക്കുകയാണ്. ഭാരം ക്രമീകരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു. ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയും ഉണ്ട്. പക്ഷേ, ഇത്തരമൊരു ഉപകരണത്തിന് വേണ്ടത്ര ചാര്‍ജ് തരാന്‍ ബാറ്ററിക്കു കഴിയുമോ എന്ന ഒരു ചോദ്യമുണ്ട്. അടഞ്ഞിരിക്കുമ്പോള്‍ 17 എംഎം ആണ് ഭാരം. തുറക്കുമ്പോള്‍ 6.9എംഎം. ഇവയ്ക്ക് AKG സ്പീക്കറുകളുമുണ്ട്. ഗൂഗിളിനോട് ചേര്‍ന്നാണ് തങ്ങള്‍ ഈ ഫോണിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു. പല ആപ്പുകളും ഈ ഫോം ഫാക്ടറില്‍ പ്രവര്‍ത്തിക്കാനായി സൃഷ്ടിച്ചവയല്ലല്ലോ. യുട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷനും ഈ ഫോണിനൊപ്പം ലഭിക്കും.

ഒരേ സമയം സ്‌ക്രീന്‍ മൂന്നായി വിഭജിച്ച് മൂന്ന് ആപ്പുകളെ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാമെന്നണ് ഇതിന്റ സവിശേഷ.യുട്യൂബ് കാണുകയും വാട്സാപ്പില്‍ സന്ദേശം കുറിക്കുകയും ഇന്റര്‍നെറ്റ് ബ്രൗസു ചെയ്യുന്നതും ഒരേ സമയത്തു നടത്താമെന്ന് വേണമെങ്കില്‍ പറയാം. ആപ് കണ്ടിന്യുവിറ്റിയാണ് മറ്റൊരു പ്രധാന സവിശേഷത. പുറത്തെ സ്‌ക്രീനില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ആപ് അതേപടി അകത്തും ലഭിക്കും. ഈ വര്‍ഷം ഏപ്രില്‍ അവസാനം മാത്രമായിരിക്കും ഗ്യാലക്സി ഫോള്‍ഡ് വിപണിയിലെത്തുക. ഏകദേശം 2,000 ഡോളറാണ് ഫോണിന്റെ വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍